കെ.എം.സി.സി മണ്ഡലം ജനറൽ കൗൺസിൽ
text_fieldsഖത്തർ കെ.എം.സി.സി ബേപ്പൂർ മണ്ഡലം കൗൺസിൽ
മീറ്റ് സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ജനറൽ കൗൺസിൽ മീറ്റ് സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് ബേപ്പൂർ അധ്യക്ഷത വഹിച്ചു. ഉന്നത മാർക്ക് നേടി ഹമദ് മെഡിക്കൽ കോർപറേഷനിൽ പി.ജിക്ക് അഡ്മിഷൻ നേടിയ സിൽമി ബക്സർനെ ആദരിച്ചു. ഖത്തർ കെ.എം.സി.സി പ്രിവിലേജ് കാർഡ് ബേപ്പൂർ മണ്ഡലതല ഉദ്ഘാടനം മണ്ഡലം സീനിയർ അംഗം യൂസുഫ് കടലുണ്ടിക്ക് നൽകി സംസ്ഥാന പ്രസിഡന്റ് നിർവഹിച്ചു.
പ്രവർത്തകർക്കായി മുസ്ലിം ലീഗ് ചരിത്രം, ഖത്തർ എന്നീ വിഷയങ്ങളിൽ ക്വിസ് മത്സരം നടത്തി. ജില്ല സെക്രട്ടറി നവാസ് കോട്ടക്കൽ, ജാഫർ തയ്യിൽ, മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ബാസിൽ, സി.പി.എ ജലീൽ എന്നിവർ സംസാരിച്ചു. മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് റൗഫ് മലയിൽ സ്വാഗതവും ട്രഷറർ മുജീബ് റഹ്മാൻ മുണ്ടോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

