കെ.എം.സി.സി കോഴിക്കോട് നവോത്സവ്: നാദാപുരം ചാമ്പ്യന്മാർ
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ല നവോത്സവിൽ ജേതാക്കളായ നാദാപുരം മണ്ഡലം കമ്മിറ്റിക്ക് ട്രോഫി സമ്മാനിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി നവോത്സവ് ഭാഗമായി ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ നാദാപുരം ഓവറോൾ കിരീടം നേടി. ഡിസംബർ 27ന് കായിക മത്സരങ്ങളോടുകൂടി ആരംഭിച്ച് ജനുവരി 17ന് കലാ മത്സരങ്ങളോടെ അവസാനിച്ചു. വടകര മണ്ഡലം രണ്ടും തിരുവമ്പാടി മൂന്നും സ്ഥാനക്കാരായി.
ഓൾഡ് ഐഡിയൽ സ്കൂളിൽ ജില്ല കെ.എം.സി.സി പ്രസിഡന്റ് ടി.ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഓവറോൾ ജേതാക്കൾക്ക് ട്രോഫി കൈമാറി. ബാഡ്മിന്റൺ ടൂർണമെന്റ് സിംഗിൾസിൽ തിരുവമ്പാടിയും ഡബിൾസിൽ ബേപ്പൂരും ജേതാക്കളായി. ഫുട്ബാൾ ടൂർണമെന്റിൽ കൊടുവള്ളി മണ്ഡലം ജേതാക്കളായി. അത് ലറ്റിക്സ്: 100 മീറ്റർ (സലീൽ എം, പേരാമ്പ്ര), 200 മീറ്റർ (എം.പി സവാദ്, നാദാപുരം), 800 മീറ്റർ (നവാസ് പുതിയോട്ടിൽ, കുറ്റ്യാടി), 4 x 100 മീറ്റർ റിലേ (നാദാപുരം) എന്നിവർ വിജയികളായി. ക്രിക്കറ്റ് ടൂർണമെന്റിൽ നാദാപുരം വിജയിച്ചു.
നവോത്സവിന്റെ ഭാഗമായി കവിത, പ്രബന്ധ രചനകൾ, ന്യൂസ് റിപ്പോർട്ടിങ്, ഇസ്ലാമിക ക്വിസ്, ജനറൽ ക്വിസ്, പ്രസംഗം, മാപ്പിളപ്പാട്ട് ഉൾപ്പെടെ വിവിധ മത്സരങ്ങളും അരങ്ങേറി. ജില്ല ഭാരവാഹികളായ നവാസ് കോട്ടക്കൽ, ഷബീർ മേമുണ്ട, നബീൽ നന്തി, റുബിനാസ് കൊട്ടേടത്, പി.സി. ഷരീഫ്, മുജീബ് ദേവർകോവിൽ, ഫിർദൗസ് മണിയൂർ, സിറാജ് മാതോത്ത്, കെ.കെ. ബഷീർ എന്നിവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും ട്രഷറർ ടി.കെ. അജ്മൽ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

