കെ.എം.സി.സി കോഴിക്കോട് പ്രവാസി ക്ഷേമനിധി കാമ്പയിൻ
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ പ്രവാസി ക്ഷേമനിധി കാമ്പയിൻ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഉപവിഭാഗമായ വെൽഫയർ വിങ് ഖത്തറിലെ പ്രവാസികൾക്കായി വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനുള്ള കാമ്പയിൻ സംഘടിപ്പിച്ചു. പ്രവാസി ക്ഷേമനിധി, നോർക്ക അംഗത്വം, ഐ.സി.ബി.എഫ് ഇൻഷുറൻസ് എന്നിവയിൽ അംഗത്വത്തിനു വേണ്ടിയായിരുന്നു കാമ്പയിൻ.
തുമാമ കെ.എം.സി.സി. ഹാളിൽ പരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. നവാസ് വി.വി ഖിറാഅത്ത് നടത്തി. അബ്ദു വാളാഞ്ഞി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. ഗൈഡ് ചെയർമാൻ ജാഫർ തയ്യിൽ പദ്ധതി വിശദീകരിച്ചു. ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു,അബൂബക്കർ പുതുക്കുടി, ഫൈസൽ കേളോത്ത്, അഷ്റഫ് ആറളം എന്നിവർ പങ്കെടുത്തു.
ജില്ല ഭാരവാഹികളായ അജ്മൽ തെങ്ങലക്കണ്ടി, ശരീഫ് പി.സി,നവാസ് കോട്ടക്കൽ, ഷബീർ മേമുണ്ട,റുബിനാസ് കൊട്ടേടത്ത്, ഫിർദൗസ് മണിയൂർ, മണ്ഡലം നേതാക്കൾ, വെൽഫെയർ വിങ് അംഗങ്ങളായ മുഹമ്മദ് അലി പി.സി,റഷീദ് കെ.എം, യൂസഫ് ടി.കെ, അബ്ദുൽ അസീസ്, പി.എം സുനിൽ, ഷരീഫ്, മുഹമ്മദ് അലി, നിബ്രാസ്, ഷുക്കൂർ സി പി, ഷമി ടി.പി, മുഹമ്മദ്, ഷറഫുദ്ദീൻ, ആസിഫ് വി എന്നിവർ നേതൃത്വം നൽകി. വെൽഫയർ വിങ് ജനറൽ കൺവീനർ ഷംസു കൊടുവള്ളി സ്വാഗതവും സുനിൽ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.

