കെ.എം.സി.സി കൊണ്ടോട്ടി വനിത വിങ്
text_fieldsഹന്ന മുക്താർ (പ്രസി), ഷൈമ ജവാദ് (ജന. സെക്ര), റസ്നി ഫാത്തിമ (ട്രഷ)
ദോഹ: ഖത്തർ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം വനിത വിങ് നിലവിൽവന്നു. ഹെന്ന മുക്താർ വാഴക്കാട് (പ്രസി), ഷൈമ ജവാദ് വാഴയൂർ (ജന. സെക്ര), റിസ്നി ഫാത്തിമ കൊണ്ടോട്ടി (ട്രഷ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ. ബാഷിറ ഫിറോസ് പുളിക്കൽ, ആരിഫ സിദ്ദീഖ് വാഴക്കാട്, റാബിയ ജലീൽ കൊണ്ടോട്ടി, നതാഷ ഷബീബ് കൊണ്ടോട്ടി, റലീന അക്ബർ വാഴക്കാട്, റഷീദ കെ. കൊണ്ടോട്ടി, നുബുല ബാസീം പുളിക്കൽ (വൈസ് പ്രസി), ഷഹീദ ഷാനിദ് ചീക്കോട്, റിൻസി ഉമ്മർ പുളിക്കൽ, ജസ്ന ഫവാസ് വാഴക്കാട്, മിന്ന ആഷിഖ് വാഴക്കാട്, ഷംല ഷമീം വാഴക്കാട്, മുഫീദ ഹസീബ് പുളിക്കൽ, ഷമീന ഷഫീഖ് ചീക്കോട് (സെക്ര) എന്നിവർ സഹഭാരവാഹികളാണ്. സംസ്ഥാന വനിത വിങ് പ്രസിഡന്റ് സമീറ അബ്ദുൽ നാസർ കമ്മിറ്റി പ്രഖ്യാപനം നിർവഹിച്ചു. ആരവം ഇന്റർ പഞ്ചായത്ത് സ്പോർട്സ് ആൻഡ് ആർട്സ് ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് തുമാമ ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ചടങ്ങ് കെ.എം.സി.സി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഷമീർ മണ്ണറോട്ട് സ്വാഗതവും കമറുദ്ദീൻ ഒളവട്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

