കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി യാത്രയയപ്പും സ്വീകരണവും നൽകി
text_fieldsകെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പും സ്വീകരണവും പരിപാടിയിൽനിന്ന്
ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി ഖത്തർ ഉപദേശക സമിതി വൈസ് ചെയർമാൻ പി.വി. മുഹമ്മദ് മൗലവിക്ക് യാത്രയയപ്പും കേരള ബിസിനസ് ഫോറം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷഹീൻ മുഹമ്മദ് ഷാഫിക്ക് സ്വീകരണവും നൽകി.പി.വി. മുഹമ്മദ് മൗലവിക്കുള്ള ഉപഹാരം ജില്ല പ്രസിഡന്റ് ലുക്മാനുൽ ഹകീം, ഷഹീൻ മുഹമ്മദ് ഷാഫിക്കുള്ള ഉപഹാരം ജില്ല ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തലയും കൈമാറി. ജില്ല കൗൺസിൽ യോഗത്തിൽ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് മൻസൂർ കെ.സി. ചെമ്മനാടിനെ തെരഞ്ഞെടുത്തു.
അബ്ദുൽ റഷീദ് മൗലവിയുടെ പ്രാർഥനയോടെ തുടങ്ങിയ യോഗം ലുക്മാനുൽ ഹകീമിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷൻ എസ്.എ.എം. ബഷീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സീനിയർ നേതാക്കളായ എം.വി. ബഷീർ, എം.ടി.പി. മുഹമ്മദ് കുഞ്ഞി, ഉപദേശക സമിതി അംഗങ്ങളായ സാദിഖ് പാക്യാര, കാദർ ഉദുമ, ജില്ല നേതാക്കളായ സിദ്ദീഖ് മണിയൻപാറ, നാസർ കൈതക്കാട്, അലി ചേരൂർ, മുഹമ്മദ് ബായാർ, ഷാനിഫ് പൈക്ക, മണ്ഡലം നേതാക്കളായ നാസർ ഗ്രീൻ ലാൻഡ്, ഷഫീഖ് ചെങ്കള, മാക് അടൂർ, സലാം ഹബീബി, അബി മർശാദ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെകട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് സഗീർ ഇരിയ നന്ദിയും പറഞ്ഞു.

