കെ.എം.സി.സി കാസർകോട് രക്തദാന ക്യാമ്പ്
text_fieldsകെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് സംഘാടകർ
ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ രക്ത ദാന ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. ഉച്ചക്ക് രണ്ടരക്ക് തുടങ്ങിയ ക്യാമ്പ് രാത്രി എട്ടു മണിവരെ നീണ്ടു നിന്നു. ഖത്തർ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിക്കുള്ള ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിന്റെ പ്രശംസ പത്രം ബ്ലഡ് ഡൊണേഷൻ സെന്റർ പ്രതിനിധി അബ്ദുൽ ഖാദർ വിതരണം ചെയ്തു.
കെ.എം.സി.സി കാസർഗോഡ് ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു. അഡ്വൈസറി ബോഡ് വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. സീനിയർ നേതാവ് കെ.എസ്. മുഹമ്മദ് കുഞ്ഞി.
ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കോഓഡിനേറ്റർ അബ്ദുൽ റഹ്മാൻ എരിയാൽ, ജില്ല, മണ്ഡലം നേതാക്കളായ സിദ്ദിഖ് മണിയംപാറ, നാസർ കൈതക്കാട്, അലി ചേരൂർ, സഗീർ ഇരിയ, ഷാനിഫ് പൈക, മുഹമ്മദ് ബായാർ, സാദിഖ് കെ.സി, അഷ്റഫ് ആവിയിൽ, നാസർ ഗ്രീൻ ലാൻഡ്, ഫൈസൽ, ഹാരിസ് ഏരിയാൽ, ശാക്കിർ കാപ്പി, മാക് അടൂർ, റഫീഖ് മാങ്ങാട്, സലാം ഹബീബി, അഷ്റഫ് എം.വി, ആബിദ് ഉദിനൂർ, അബി മർശാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

