കെ.എം.സി.സി കാസർകോട് ഹരിത പാഠം പഠന ക്യാമ്പ്
text_fieldsഖത്തർ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ഹരിതപാഠം പഠന ക്യാമ്പിൽ ചാഫി ചാലിയം സംസാരിക്കുന്നു
ദോഹ : ഖത്തർ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത പ്രവർത്തകർക്കായി ഹരിത പാഠം പഠന ക്യാമ്പ് സംഘടിപ്പിച്ചു. തുമാമ ഓഫിസിൽ നടന്ന ക്യാമ്പിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ചാഫി ചാലിയം സംസാരിച്ചു.പ്രവാസികൾക്കിടയിൽ മിഷണറിയായി പ്രവർത്തിക്കുന്ന കെ.എം.സി.സിയുടെ ചാലക ശക്തി പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മോട്ടിവേഷൻ സ്പീക്കർ ഒ.എച്ച്. റഹ്മാൻ സാമൂഹിക പ്രവർത്തനവും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ജില്ല ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു. ക്യാമ്പ് കോഓഡിനേറ്റർ നാസർ കൈതക്കാട് നിയന്ത്രിച്ചു. സംസ്ഥാന ആക്ടിങ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം ബഷീർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി, ജില്ല പ്രസിഡന്റ് ലുക്മാനുൽ ഹകീം, ട്രഷറർ സിദ്ദീഖ് മണിയൻ പാറ, ജില്ലാ സഹ ഭാരവാഹികളായ ഷാനിഫ് പൈക്ക, കെ.ബി. മുഹമ്മദ് ബായാർ, കെ.സി. സാദിഖ് , മൊയ്തു ബേക്കൽ , സഗീർ ഇരിയ, മീഡിയ വിങ് ചെയർമാൻ അബ്ദുൽ റഹിമാൻ എരിയാൽ, മൻസൂർ തൃക്കരിപ്പൂർ , ഷഹദാഫ് ചളിയങ്കോട് സീനിയർ നേതാക്കളായ കെ.എസ് മുഹമ്മദ് കുഞ്ഞി , എം.

