കെ.എം.സി.സി കണ്ണൂർ ജില്ല മെഡിക്കൽ ക്യാമ്പ്
text_fieldsകെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് ഐ.സി.സി പ്രസിഡന്റ്
എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റിയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഖത്തറുമായി ചേർന്ന് അൽ മുൻതസ ബ്രാഞ്ചിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല പ്രസിഡന്റ് ഇൻ ചാർജ് അബ്ദുറഹ്മാൻ തലശ്ശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് റഹീസ് വയനാട്, സെക്രട്ടറിമാരായ റഹീസ് പെരുമ്പ, കോയ കൊണ്ടോട്ടി, ആസ്റ്റർ പ്രതിനിധി സജിത്ത്, ജില്ല ഭാരവാഹികളായ ഇബ്രാഹിം പുളുക്കൂൽ, സി.കെ. ഫഹീം, ബഷീർ കാട്ടൂർ, സംസ്ഥാന ലീഗൽ സെൽ ജനറൽ കൺവീനർ മുഹമ്മദ് എടക്കുടി എന്നിവർ സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ സ്വാഗതവും ട്രഷറർ ഹാഷിം നീർവേലി നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ ഷഫീഖ് മങ്കടവ്, ഷുഹൈബ് കാട്ടാമ്പള്ളി, മശ്ഹൂദ് മാളിയേക്കൽ, സാദിഖലി ശിവപുരം, ഉമറുൽ ഫാറൂഖ്, യൂനുസ് ശാന്തിഗിരി, യൂസുഫ് പന്നിയൂർ, നസീം കണ്ണൂർ സിറ്റി, റാഷിദ് പുളിങ്ങോം, ശക്കീർ പെടേന, ഉമർ ഫാറൂഖ്, റഫീഖ് ഉള്ളിവേട്ടിൽ, മുഹമ്മദ് സാലിം, എ.പി. അഫ്സൽ, ശിഹാബുദ്ദീൻ, നൗഫൽ ഇരിക്കൂർ, ശമീർ അസ്ഹരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

