Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

കെ.​എം.​സി.​സി-​ഇ​ൻ​കാ​സ് വ​നി​ത പ്ര​ച​ര​ണ സം​ഗ​മം

text_fields
bookmark_border
election campaign convention
cancel
camera_alt

ഖ​ത്ത​ർ കെ.​എം.​സി.​സി, ഇ​ൻ​കാ​സ് വ​നി​താ വി​ങ്ങു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സ​മീ​റ അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി വ​നി​താ വി​ങ്ങും ഇ​ൻ​കാ​സ് വ​നി​താ വി​ങ്ങും സം​യു​ക്ത​മാ​യി പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ‘വി​ജ​യ് 2024’ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ മു​ന്ന​ണി​യേ​യും കേ​ര​ള​ത്തി​ലെ യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങാ​ൻ യോ​ഗം ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു. നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും വ​നി​താ വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​എം.​സി.​സി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഇ​ൻ​കാ​സ് ഖ​ത്ത​ർ വ​നി​താ വി​ങ് പ്ര​സി​ഡ​ന്റ് സെ​ലി​ൻ ജോ​ർ​ജ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി വ​നി​താ വി​ങ് പ്ര​സി​ഡ​ന്റ് സ​മീ​റ അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി​ഷ ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.എം.​പി ഷാ​ഫി ഹാ​ജി, സ​ലിം നാ​ല​ക​ത്ത്, ബ​ഷീ​ർ ത്തു​വാ​രി​ക്ക​ൽ, ഷാ​ന​വാ​സ്, ജോ​പ്പ​ച്ച​ൻ തെ​ക്കേ​ക്കു​റ്റ് , പി.​എ​സ്.​എം ഹു​സൈ​ൻ, മു​സ്ത​ഫ എ​ല​ത്തൂ​ർ, ഷം​സു വാ​ണി​മേ​ൽ, മൈ​മൂ​ന സൈ​നു​ദ്ദീ​ൻ ത​ങ്ങ​ൾ, സ​മീ​റ അ​ൻ​വ​ർ, മാ​ജി​ത ന​സീ​ർ, അ​ഡ്വ. മ​ഞ്ജു​ഷ ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലീ​ന കൂ​ള​ത്ത് സ്വാ​ഗ​ത​വും അ​ർ​ച്ച​ന സ​ജി ന​ന്ദി യും ​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarKMCC Women's WingElection Campaign ConventionINCAS Women's Wing
News Summary - KMCC-INCAS Women Campaign Conference
Next Story