Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഹെ​ൽ​ത്ത്‌ വി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
കെ.​എം.​സി.​സി ഹെ​ൽ​ത്ത്‌ വി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
cancel
camera_alt

കെ.​എം.​സി.​സി ഖ​ത്ത​ർ ഹെ​ൽ​ത്ത് വി​ങ് ലോ​ഞ്ചി​ങ് സെ​ഷ​ൻ ‘മി ​ഡി​സൈ​ൻ’ ച​ട​ങ്ങി​ൽ ക​ർ​മ​പ​ദ്ധ​തി സം​സ്ഥാ​ന നേ​താ​ക്ക​ൾ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ കീ​ഴ്ഘ​ട​ക​മാ​യ ഹെ​ൽ​ത്ത്‌ വി​ങ്ങി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഔ​പ​ചാ​രി​ക തു​ട​ക്ക​മാ​യി. ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ‘മി ​ഡി​സൈ​ൻ’ ലോ​ഞ്ചി​ങ് സെ​ഷ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ൽ​ത്ത്‌ വി​ങ് ചെ​യ​ർ​മാ​ൻ ഡോ. ​ഷ​ഫീ​ക് താ​പ്പി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ലോ​ഗോ ലോ​ഞ്ചി​ങ് ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി നെ​ഫ്രോ​ള​ജി സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റും ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ ഡോ. ​മു​ഹ​മ്മ​ദ്‌ അ​ൽ ക​അ​ബി നി​ർ​വ​ഹി​ച്ചു. കെ.​എം.​സി.​സി ഹെ​ൽ​ത്ത് വി​ങ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹ​മ​ദ് ഹോ​സ്പി​റ്റ​ലി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, ട്ര​ഷ​റ​ർ പി.​എ​സ്.​എം. ഹു​സൈ​ൻ, സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ വാ​ണി​മേ​ൽ, ഡോ. ​മോ​ഹ​ൻ തോ​മ​സ്, അ​ഷ്റ​ഫ് വെ​ൽ​കെ​യ​ർ, പാ​നൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ നാ​സ​ർ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഉ​പ​ദേ​ശ​ക സ​മി​തി ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ പി.​വി. മു​ഹ​മ്മ​ദ് മൗ​ല​വി, സി.​വി. ഖാ​ലി​ദ്, ഐ.​ഡി.​സി പ്ര​സി​ഡ​ന്റ് ഡോ. ​സൈ​ബു, റാ​ഹ ഹെ​ൽ​ത്ത്‌ കെ​യ​ർ ഡ​യ​റ​ക്ട​ർ അ​ർ​ഷാ​ദ് അ​ൻ​സാ​രി, അ​ഷ്‌​റ​ഫ് സ​ഫ വാ​ട്ട​ർ, അ​ഷ്‌​റ​ഫ് വെ​ൽ​കെ​യ​ർ, അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ മി​ത്ലാ​ജ്, ഫി​സി​യോ​തെ​റ​പ്പി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഷാ​ഫി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.ഹെ​ൽ​ത്ത് വി​ങ് ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ളെ​ക്കു​റി​ച്ച് അ​ക്ബ​ർ ടി.​പി, ഡോ. ​ന​വാ​സ്, ഡോ. ​ഫാ​സി​ൽ, ഡോ. ​ഫ​ർ​ഹാ​ൻ, ബാ​സി​ത്, ന​ബീ​ൽ, ജ​ബ്ബാ​ർ, ഷ​ഹ​സാ​ദ് എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു. കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന, ജി​ല്ല, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, സ​ബ്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​ബീ​ൽ ശ​രീ​ഫ് ദാ​ർ ഖി​റാ​അ​ത്തും ഹെ​ൽ​ത്ത് വി​ങ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലു​ത്ത്ഫി ക​ല​മ്പ​ൻ സ്വ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ സു​ഹൈ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCHealth WingMe Design
News Summary - KMCC Health Wing works started
Next Story