കെ.എം.സി.സി സെവന്‍സ് ഫുട്ബോള്‍ 27 മുതൽ
text_fieldsദോഹ: ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കായിക വിഭാഗത്തിെൻറ ഒന്നാമത് ടീ ടൈം അബ്ദുല്ബാസിത് സ് മാരക അഖില കേരളാ അന്തര്‍ ജില്ലാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെൻറ് ഡിസംബർ 27 മുതല്‍ ദോഹ സ്പോര ്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എം.സി.സി നാദാപുരവും ക്യു.ആര്.പി.സി കേച്ചേരിയും തമ്മിലാണ് ഉദ്ഘാടന മത്സരം.
സമയം വൈകുന്നേരം ഏഴ്. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ 2019ഡിസംബര്‍ വരെ വര്‍ഷം നീളുന്ന കായികോത്സത്തിെൻറ ഭാഗമായാണ് ടൂര്‍ണമെൻറ്. ക്രിക്കറ്റ്, വോളിബോള്‍, വടംവലി, അത്റ്റിക്സ് തുടങ്ങി വിവിധ ഇനം മത്സരങ്ങളും ഈ കാലയളവില്‍ നടക്കും. ഫുട്ബാൾ എല്ലാ വ്യാഴാഴ്ചയും ദോഹ സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴിനും വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനും തുടങ്ങും.
വിവിധ ജില്ലകളില്‍ നിന്നുള്ള 32 ടീമുകളാണ് സെവന്‍സ് ഫുട്ബോളില്‍ മത്സരിക്കുന്നത്. കളിക്കാര്‍ എല്ലാം ഖത്തര്‍ ഐഡിയുള്ള പ്രവാസികളായിരിക്കും. ഫൈനലും സമാപനവും ജനുവരി 18ന് നടക്കും. ഡിസംബര്‍ 28നാണ് ഔദ്യോഗിക ഉദ്ഘാടനം.
വാര്‍ത്താസമ്മേളനത്തില്‍ കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ കെപി മുഹമ്മദലി, വൈസ് പ്രസിഡൻറ്് മുസ്തഫ ഹാജി, സ്പോര്‍ട്സ് വിങ് ചെയര്മാന് സിദ്ദീഖ് വാഴക്കാട്, ഗ്രാൻഡ് മാൾ റീജിയനല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, റഈസ് വയനാട്, സലാം നാലകത്ത്, മൂസ താനാളൂര്‍, അസീസ് ക്യൂ.എഫ്.എ, ഫൈറൂസ്, സമീര്‍, ഷാജഹാന്, ജിബിന്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
