കെ.എം.സി.സി ഫൈവ്സ് ഫുട്ബാൾ: സിറ്റി എക്സ്ചേഞ്ച് ചാമ്പ്യന്മാർ
text_fieldsഖത്തർ കെ.എം.സി.സി സ്പോർട്സ് വിങ് സംഘടിപ്പിച്ച പി.എ. മുബാറക് മെമ്മോറിയൽ അഖിലേന്ത്യ ഫൈവ്സ് ഫുട്ബാൾ ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ച് ടീമിന് ട്രോഫി സമ്മാനിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന സ്പോർട്സ് വിങ് സംഘടിപ്പിച്ച പി.എ. മുബാറക് മെമ്മോറിയൽ അഖിലേന്ത്യ ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് ഫൈനലിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി ചാമ്പ്യന്മാരായി.
വെള്ളിയാഴ്ച വൈകീട്ട് അബുഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂൾ മൈതാനത്ത് നടന്ന ഫൈനലിൽ ഒലെ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി എക്സ്ചേഞ്ച് എഫ്.സി കിരീടം സ്വന്തമാക്കിയത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഒലെ എഫ്.സി താരം പോൾ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി എക്സ്ചേഞ്ച് താരം മൗസുഫ് നൈസാൻ ടോപ് സ്കോറർ ട്രോഫിക്ക് അർഹനായി. മികച്ച ഗോൾ കീപ്പറിനുള്ള അവാർഡ് സിറ്റി എക്സ്ചേഞ്ച് താരം ഷിയാസ് നേടി. ഫെയർ പ്ലേ അവാർഡിന് കടപ്പുറം എഫ്.സി ടീം അർഹരായി.
1022 റിയാൽ പ്രൈസ് മണിയും റണ്ണേഴ്സ് അപ് ട്രോഫിയും മിക്സ് മാക്സ് ഗ്രൂപ് എം.ഡി അബ്ദുറഹ്മാൻ ബിൻ നാസർ അൽ ഖഹ്താനി ഒലെ എഫ്.സി ടീമിന് സമ്മാനിച്ചു.
ചാമ്പ്യൻമാർക്കുള്ള ട്രോഫി സുരേന്ദ്രൻ വാഴക്കാട് സിറ്റി എക്സ്ചേഞ്ച് ടീമിന് സമ്മാനിച്ചു. ചാമ്പ്യൻമാർക്കുള്ള എവർ റോളിങ് ട്രോഫിയും വിന്നേഴ്സ് പ്രൈസ് മണി 2022 റിയാലും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ, ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ സിറ്റി എക്സ്ചേഞ്ച് പ്രതിനിധി ഷാനിബ്, സ്പോർട്സ് വിങ് ചെയർമാൻ സിദ്ദീഖ് വാഴക്കാട്, വൈസ് ചെയർമാൻ അസീസ് എടച്ചേരി, സൗത്ത് സോൺ ജനറൽ സെക്രട്ടറി താഹിർ എന്നിവർ സിറ്റി എക്സ്ചേഞ്ച് എഫ്.സിക്ക് നൽകി.
കൺവീനർ സിദ്ദീഖ് പറമ്പൻ, ഭാരവാഹികളായ താഹിർ പട്ടാര, മുജീബ് കോയിശ്ശേരി, മുനീർ പയൻതോങ്, ഷൗക്കത്ത് ജെ.എം, അജ്മൽ തെങ്ങലക്കണ്ടി, മുഹമ്മദ് ബായാർ, ഷാജഹാൻ വണ്ടൂർ, റാഷിദ് പെരിന്തൽമണ്ണ, ജൂറൈജ് വാഴക്കാട്, മൂസ താനൂർ, നൗഫൽ പുല്ലൂക്കര, ഫിറോസ് ആനക്കയം, റസീൽ പെരിന്തൽമണ്ണ, മഹമൂദ് നാദാപുരം, സമീർ പട്ടാമ്പി, നിയാസ് ഏറനാട്, ജംഷിദ് തിരൂരങ്ങാടി, ഹിഷാം തങ്ങൾ, റിയാസ് പരപ്പനങ്ങാടി, നൗഫൽ എടപ്പറ്റ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

