കെ.എം.സി.സി ഫാമിലിയ മീറ്റ് ഇന്ന്
text_fieldsദോഹ: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഫാമിലിയ 2024’ വ്യാഴാഴ്ച വൈകീട്ട് ആറിന് തുമാമയിലെ അത്ലൻ സ്പോർട്സ് ഹാളിൽ നടക്കും. സംഗമത്തിൽ കെ.എം.സി.സി ഖത്തർ വനിത വിങ് കമ്മിറ്റി പ്രഖ്യാപനം ഉണ്ടാകും. സംസ്ഥാന കമ്മിറ്റിയുടെ എജുക്കേഷനൽ എക്സലൻസി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നൽകുന്ന ഉപഹാരം കാലിക്കറ്റ് സർവകലാശാല എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷയിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ഫാത്തിമ അദീന റജാസ് നാലകത്തിന് കൈമാറും.
കെ.എം.സി.സി കലാ സാഹിത്യ സാംസ്കാരിക വിഭാഗം സമീക്ഷയുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, യുവ പ്രഭാഷക അഡ്വ. നജ്മ തബ്ശീറ എന്നിവർ മുഖ്യാതിഥികളായിരിക്കും.

