മനോഹരഗാനങ്ങളുമായി കെ.എം.സി.സി ഈദ് മജ്ലിസ്
text_fieldsകെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഈദ് മജ്ലിസിന്റെ സദസ്സ്, ഈദ് മജ്ലിസിൽ ഗാനമാലപിക്കുന്നു
ദോഹ: പലഭാഷകളിലെ വേറിട്ടഗാനങ്ങൾ കോർത്തിണക്കി ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഈദ് മജ്ലിസ്’ ഗാനവിരുന്ന് ആസ്വാദകർക്ക് പുതുമയുള്ള അനുഭവമായി. അബൂഹമൂറിലെ ഇന്ത്യൻ കൾചറൽ സെന്റർ അശോക ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറിലെ ശ്രദ്ധേയ ഗായകർ അണിനിരന്നു.
റിയാസ് കരിയാട്, മശ്ഹൂദ് തങ്ങൾ, സലിം പാവറട്ടി, ശിവ പ്രിയ, അനുഹേമന്ദ്, ആരിഫ വാണിമേൽ എന്നിവരാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ തിരഞ്ഞെടുത്ത ഗാനങ്ങൾ ആലപിച്ചത്. കോൽക്കളി ഉൾപ്പെടെ കലാവിരുന്നും അരങ്ങേറി. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ ബാബു വടകര അധ്യക്ഷത വഹിച്ചു.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം തുടങ്ങിയവർ ആശംസ നേർന്നു. വൈസ് പ്രസിഡന്റുമാരായ പി.കെ. അബ്ദുറഹിം ഫുഡ് വേൾഡ്, ടി.ടി.കെ. ബഷീർ, അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, സെക്രട്ടറിമാരായ താഹിർ തിരുവല്ല, ഷമീർ മുഹമ്മദ്, ഉപദേശകസമിതി വൈസ് ചെയർമാന്മാരായ എസ്.എ.എം. ബഷീർ, അബ്ദുൽ നാസർ നാച്ചി, ഉപദേശകസമിതി അംഗങ്ങളായ ബഷീർ ഖാൻ, മുസ്തഫ എലത്തൂർ, ഇസ്മായിൽ ഹാജി മങ്കട തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും ട്രഷറർ പി.എസ്.എം. ഹുസ്സൈൻ നന്ദിയും പറഞ്ഞു. ഇന്ത്യക്കാരുടെ അപകടമരണത്തിൽ മൗനം ആചരിച്ച് അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

