കെ.എം.സി.സി ക്രിക്കറ്റ്; വടകര മണ്ഡലം ചാമ്പ്യന്മാർ
text_fieldsകെ.എം.സി.സി കോഴിക്കോട് സ്പോർട്സ് വിങ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ വടകര മണ്ഡലം കമ്മിറ്റി
ദോഹ: കെ.എം.സി.സി കോഴിക്കോട് ജില്ല സ്പോർട്സ് വിങ് സംഘടിപ്പിച്ച മണ്ഡലംതല ക്രിക്കറ്റ് മത്സരത്തിൽ വടകര ചാമ്പ്യന്മാരായി. നാലു ദിവസങ്ങളിലായി ഓൾഡ് ഐഡിയൽ സ്കൂൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജില്ലയിലെ പത്ത് മണ്ഡലങ്ങൾ മാറ്റുരച്ചു.
വടകര, പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി എന്നിവർ സെമി ഫൈനലിൽ എത്തി. ഫൈനലിൽ കൊടുവള്ളിയെ ഏഴു വിക്കറ്റിന് തോൽപിച്ചാണ് വടകര ജേതാക്കളായത്. വടകരയുടെ പ്രിൻസ് മാൻ ഓഫ് ദി മാച്ചും കൊടുവള്ളിയുടെ ഹബീബ് കോയ മാൻ ഓഫ് ദി സീരീസും ആയി. അനീഷ്, റഷീദ്, ഷഹീൻ, റഊഫ് നാദാപുരം എന്നിവർ കളികൾ നിയന്ത്രിച്ചു.
സമാപന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി.ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു. മഹ്റൂഫ് ചാമ്പ്യൻസ് ട്രോഫി കൈമാറി. ചാമ്പ്യന്മാർക്കുള്ള പ്രൈസ് മണി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസമദ് വിതരണം ചെയ്തു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ, ഡോ. അബ്ദുസ്സമദ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
സമ്മാനദാനം സംസ്ഥാന ഭാരവാഹികളായ അജ്മൽ നബീൽ, ഷംസുദ്ദീൻ വാണിമേൽ, ഫൈസൽ കേളോത്ത്, നിഅമതുല്ല കോട്ടക്കൽ, മുസ്തഫ എലത്തൂർ, ബഷീർഖാൻ, കെ.കെ കരീം, അജ്മൽ തെങ്ങലക്കണ്ടി, താഹിർ പട്ടാര, സിറാജ് മാതോത്ത്, മമ്മു ശമ്മാസ്, നബീൽ നന്തി, നവാസ് കോട്ടക്കൽ, റൂബിനാസ് കോട്ടേടത്ത്, ഷബീർ മേമുണ്ട, സ്പോർട്സ് വിങ് ഭാരവാഹികളായ റസാഖ് കുന്നുമ്മൽ, മുജീബ് കോഴിശ്ശേരി, അസീസ് ഹാജി എടച്ചേരി, നൗഫൽ ചാമക്കാലിൽ, മുഹമ്മദ് കുന്നുമ്മൽ, ഷൗക്കത്ത് എലത്തൂർ, ജസീർ വടകര, ജാസിൽ, ജാബിർ കൊയിലാണ്ടി, ഷമീം വാവാട്, രിയാസ്, അനീസ് തിരുവമ്പാടി, മുൻ സംസ്ഥാന-ജില്ല ഭാരവാഹികളായ ഫൈസൽ അരോമ, ഷബീർ ശംറാസ് എന്നിവർ നിർവഹിച്ചു. സ്പോർട്സ് വിങ് കൺവീനർ ഷൗക്കത്ത് ജെ.എം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

