കെ.എം.സി.സി ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsകെ.എം.സി.സി ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾ സംഘാടകർക്കൊപ്പം
ദോഹ: തൃശൂർ നാട്ടിക മണ്ഡലത്തിനു കീഴിലെ കെ.എം.സി.സി ചാഴൂർ, താന്ന്യം, അന്തിക്കാട് സംയുക്ത പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓപൺ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. സംസ്ഥാന ട്രഷറർ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു.ഓൾഡ് ഇന്ത്യൻ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്നചടങ്ങിൽ സി.ടി.എ പ്രസിഡന്റ് മഖ്ദൂം പഴുവിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഊഫ് കൊണ്ടോട്ടി മുഖ്യാതിഥിയായിരുന്നു.
വിഷ്ണു ഗോപാൽ, എസ്.എ.എം. ബഷീർ, ബസ്മ സത്താർ, എ.വി. ബക്കർ ഹാജി, നസീർ അഹ്മദ്, അക്ബർ അലി, ഷാജി കടവിൽ, നിഷാം ഇസ്മായിൽ, അമേരിക്കൻ ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് അജ്മൽ എന്നിവർ ആശംസകൾ നേർന്നു. റഫീഖ് പഴുവിൽ സ്വാഗതവും അനിഫർ നന്ദിയും പറഞ്ഞു.
64 ടീമുകൾ മത്സരിക്കുന്ന ഓപൺ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഡിസംബർ12ന് ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

