കെ.എം.സി.സി കൗൺസിൽ യോഗം
text_fieldsകെ.എം.സി.സി കാസർകോട് ജില്ല കൗൺസിൽ യോഗത്തിൽ മജീദ് ഹുദവി മുഖ്യപ്രഭാഷണം നടത്തുന്നു
ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റിയുടെ പ്രഥമ കൗൺസിൽ യോഗം കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ എം.പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലുക്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. മജീദ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കെ.ബി മുഹമ്മദ് ബായാറിന്റെ ഖിറാഅത്ത് നടത്തി. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ മുഖ്യാതിഥിയായി. മുട്ടം മഹ്മൂദ്, കെ.എസ് മുഹമ്മദ്, എം.ടി.പി മുഹമ്മദ് കുഞ്ഞി, എം.വി. ബഷീർ, ആദം കുഞ്ഞി, നാസർ കൈതക്കാട്, സഗീർ ഇരിയ, അഷ്റഫ് ആവിയിൽ, സാദിഖ് കെ.സി എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റിയുടെ കീഴിൽ വിവിധ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു. സിദ്ധീഖ് മണിയമ്പാറ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും സെക്രട്ടറി ഷാനിഫ് പൈക്ക നന്ദിയും പറഞ്ഞു.

