കെ.എം.സി.സി ‘സിഗ്നേച്ചർ’ ലീഡർഷിപ് ക്യാമ്പ് സമാപിച്ചു
text_fieldsകെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ‘സിഗ്നേച്ചർ’ ലീഡർഷിപ് ക്യാമ്പിൽ ഡോ. സുലൈമാൻ മേൽപത്തൂർ സംസാരിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച ‘സിഗ്നേച്ചർ’ ലീഡർഷിപ് ക്യാമ്പ് സമാപിച്ചു. വക്റ അല്‍ മിഷാഫിലെ പൊഡാര്‍ പേള്‍ സ്കൂളിൽ നടന്ന ക്യാമ്പിൽ സംസ്ഥാന കൗൺസിലർമാർ, ജില്ല ഭാരവാഹികൾ, മണ്ഡലം, സംസ്ഥാന വിങ്ങുകളുടെ പ്രധാന ഭാരവാഹികൾ എന്നിവർ പ്രതിനിധികളായി.
ഉദ്ഘാടന സെഷനിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ആക്ടിങ് ചെയർമാന് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം സൈനുല്‍ ആബിദീന്‍ സഫാരി ആശംസ നേർന്നു. ഇസ്മായിൽ ഹുദവി ഖിറാഅത്ത് നടത്തി.
ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറര്‍ പി.എസ്.എം. ഹുസൈന് നന്ദിയും പറഞ്ഞു. മാതൃകയും കാഴ്ചപ്പാടുമുള്ള നേതൃത്വം, നവയുഗത്തിൽ നേതൃത്വത്തെ മികവുറ്റതാക്കുക, പാർട്ടി പാരമ്പര്യം, വർത്തമാനം എന്നിങ്ങനെ വിവിധ സെഷനുകളിൽ ഡോ. സുലൈമാൻ മേൽപത്തൂർ, ഡോ. ഇസ്മായിൽ മരിതേരി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി എന്നിവർ പ്രതിനിധികളുമായി സംവദിച്ചു.
സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു വടകര, റഹീം പാക്കഞ്ഞി, ടി.ടി.കെ ബഷീർ, സിദ്ദീഖ് വാഴക്കാട്, അബൂബക്കർ പുതുക്കുടി, അജ്മൽ നബീൽ, അശ്റഫ് ആറളം, താഹിർ താഹാ കുട്ടി, വി.ടി.എം. സ്വാദിഖ്, സൽമാൻ എളയടം, ഷമീർ പട്ടാമ്പി, ഫൈസല്‍ മാസ്റ്റർ കേളോത്ത്, ശംസുദ്ദീന്‍ വാണിമേല്‍ എന്നിവർ വിവിധ സെഷനുകളിൽ പ്രസീഡിയം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

