കെ.എം.സി.സി രക്തദാന ക്യാമ്പ്
text_fieldsഖത്തർ കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പിൽ രക്തദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് ദാന ഹൈപ്പർ മാർക്കറ്റ് എം.ഡി മൂസ കുറുങ്ങോട്ട് നൽകുന്നു
ദോഹ: ഖത്തർ കെ.എം.സി.സി തലശ്ശേരി മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് മെഡിക്കൽ കോർപറേഷനിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. കെ.എം.സി.സി തലശ്ശേരി മണ്ഡലം പ്രസിഡന്റ് റഫീഖ് ചൊക്ലി അധ്യക്ഷത വഹിച്ചു. സൗദിയ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ എൻ.കെ. മുസ്തഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ദാന ഹൈപ്പർ മാർക്കറ്റ് എം.ഡി മൂസ കുറുങ്ങോട്ട് രക്തദാനം നടത്തിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഖത്തർ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് എസ്.എ.എം. ബഷീർ, നാസർ ഫൈസി പാനൂർ, ഹാഷിം എന്നിവർ സംസാരിച്ചു. ടി.എസ്. സാലിം സ്വാഗതവും പ്രോഗ്രാം കൺവീനർ നൗഷാദ് ചൊക്ലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

