കെ.എം.സി.സി അകം കാമ്പയിന് ഇന്ന് തുടക്കം
text_fieldsസി.പി. സൈതലവി
ദോഹ: കെ.എം.സി.സി ഖത്തർ മലപ്പുറം ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഒക്ടോബർ മുതൽ 2025 ഫെബ്രുവരി വരെ നീളുന്ന ‘അകം’ സംഘടന കാമ്പയിന് വെള്ളിയാഴ്ച തുടക്കമാകും.കെ.എം.സി.സി ഹാളിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന കാമ്പയിൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുൻ പത്രാധിപരുമായ സി.പി. സൈതലവി ഉദ്ഘാടനം നിർവഹിക്കും. മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി.കെ. സുബൈർ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും.
നേതൃസംഗമം, മണ്ഡലം സമ്മേളനങ്ങൾ, എസ്.എസ്.പി കാമ്പയിൻ, വനിത സമ്മേളനം, പ്രഫഷനൽ ഫോറം, ബിസിനസ് മീറ്റ്, കായിക മത്സരങ്ങൾ, കാർണിവൽ, മാഗസിൻ, സമാപന സമ്മേളനം തുടങ്ങിയ പരിപാടികൾ ഉൾപ്പെട്ടതാണ് അകം കാമ്പയിൻ.

