കെ.കെ.എം.എ പിക്നിക് സംഘടിപ്പിച്ചു
text_fieldsകെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.കെ.എം.എ അബ്ബാസിയ ബ്രാഞ്ച് കബ്ദിൽ ‘സ്നേഹക്കൂടാരം 2023 പിക്നിക്’ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം പേർ പങ്കെടുത്തു.
കേന്ദ്ര വൈസ് പ്രസിഡന്റ് മജീദ് റവാബി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് ജനറൽ സെക്രട്ടറി അർഷാദ് ഷെരീഫ് സ്വാഗതം പറഞ്ഞു. ഇത്തരം പരിപാടികളിലൂടെ സ്നേഹബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനാകുമെന്ന് കെ.കെ.എം.എ ഫർവാനിയ സോണൽ പ്രസിഡന്റ് വി.കെ. അബ്ദുൽ നാസർ ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു. അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.
അറബ് പാരമ്പര്യ തനിമയിൽ ഖഹ്വയും ഈത്തപ്പഴവും നൽകി അതിഥികളെ സൽക്കരിച്ച ക്യാമ്പിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഉല്ലാസപരമായ കളികൾ ഉണ്ടായിരുന്നു. ബ്രാഞ്ച് ട്രഷറർ ശിഹാബുദ്ദീൻ എറണാകുളം നന്ദി പറഞ്ഞു.

