Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഖി​യ’ ഫുട്​ബാൾ...

‘ഖി​യ’ ഫുട്​ബാൾ ഉദ്​ഘാടനം ഏ​പ്രി​ല്‍ അ​ഞ്ചി​ന്

text_fields
bookmark_border
‘ഖി​യ’ ഫുട്​ബാൾ ഉദ്​ഘാടനം  ഏ​പ്രി​ല്‍ അ​ഞ്ചി​ന്
cancel
camera_alt?????? ???????? ???????????? ??????? ??????????????????? ??????????????

ദോ​ഹ: ഏ​ഴാ​മ​ത് സി​റ്റി എ​ക്സ്ചേ​ഞ്ച് റി​യാ മ​ണി ‘ഖി​യ ചാ​മ്പ്യ​ന്‍സ് ലീ​ഗ്2019’ അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ട ൂ​ര്‍ണ​മെ​ൻറ്​ ഏ​പ്രി​ല്‍ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ല്‍ ഔ​ദ്യോ​ഗി​കമായി ഉ​ദ്ഘാ​ട​നം ചെയ്യു​മെ​ന്ന് ഖ​ത്ത​ര്‍ ഇ​ന്ത്യാ അ​സോ​സി​യേ​ഷ​ന്‍ (ഖി​യ) ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ഖ​ത്ത​ര്‍ സാം​സ്കാ​രി​ക കാ​യി​ക മ​ന്ത്രാ​ല​യം, ഇ​ന്ത്യ​ന്‍ എം​ബ​സി, സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ൻറ്​ ലെ​ഗ​സി, ഖ​ത്ത​ര്‍ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ എന്നിവർ പ​ങ്കെ​ടു​ക്കും. വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. ഖ​ത്ത​ർ^ഇ​ന്ത്യ സാം​സ്കാ​രി​ക വ​ര്‍ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി ഖ​ത്ത​റി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ല്‍ നി​ന്നു​മു​ള്ള പ്ര​മു​ഖ ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ര്‍ശ​ന മ​ത്സ​രം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

പ്ര​ദ​ര്‍ശ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നാ​യി ഐ​എം വി​ജ​യ​ന്‍, ജോ​പോ​ള്‍ അ​ഞ്ചേ​രി, ആ​സി​ഫ് സ​ഹീ​ര്‍ എ​ന്നി​വ​ര്‍ ബൂ​ട്ട​ണി​യും. ഖത്തർ ടീമുമായാണ്​ ഇവർ ഏറ്റുമുട്ടുക. ടൂ​ര്‍ണ​മെ​ൻറി​​െൻറ പ്രാ​ഥ​മി​ക റൗ​ണ്ട്് മ​ത്സ​ര​ങ്ങ​ള്‍ മാ​ര്‍ച്ച് 21ന് ​ആ​രം​ഭി​ച്ചി​രു​ന്നു. എ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. ബാ​ക്കി മ​ത്സ​ര​ങ്ങ​ള്‍ വ​രും ആ​ഴ്ച്ച​ക​ളി​ല്‍ ന​ട​ക്കും. 12 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ര്‍ണ​മെ​ൻറി​ല്‍ നാ​ലു ടീ​മു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യാ​ണ് മ​ത്സ​രം.
വിവിധ ടീമുകൾക്കായി ​െഎ.എസ്​.എൽ താരങ്ങൾ അടക്കം ഇറങ്ങും. ഫൈ​ന​ല്‍ മ​ത്സ​രം മെ​യ് മൂ​ന്നി​ന് അ​ല്‍അ​റ​ബ്് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ം. ഖി​യ പ്ര​സി​ഡ​ൻറ്​ ഇ​പി അ​ബ്ദു​റ​ഹ്മാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ഫീ​ര്‍, സി​റ്റി എ​ക്സ്ചേ​ഞ്ച് ബി​സി​ന​സ് ഡ​വ​ല​പ്മെ​ൻറ്​ മാ​നേ​ജ​ര്‍ ഷാ​നി​ബ്, ജെ​ന്നി​ആ​ൻറ​ണി, വ​ണ്‍ എ​ഫ്എം സി​ഇ​ഒ ന​വീ​ദ് അ​ബ്ദു​ല്ല, ഹ​രി സു​ബ്ര​മ​ണി, എം​എ​സ് ബു​ഖാ​രി, സ​കീ​ര്‍ ഹു​സൈ​ന്‍, അ​ഡ്വ.​ജാ​ഫ​ര്‍ ഖാ​ന്‍, കെ​സി അ​ബ്ദു​റ​ഹ്​മാ​ന്‍, അ​സീ​സ്, ഷെ​ജി വ​ലി​യ​ക​ത്ത്, നി​ഹാ​ദ് അ​ലി, റ​ഹീം എന്നിവർ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newskiya footbal
News Summary - kiya footbal-qatar-qatar news
Next Story