Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖിതൈഫാൻ പദ്ധതി...

ഖിതൈഫാൻ പദ്ധതി പുരോഗമിക്കുന്നു

text_fields
bookmark_border
ഖിതൈഫാൻ പദ്ധതി പുരോഗമിക്കുന്നു
cancel
camera_alt??????? ?????? ???????

ദോ​ഹ: ഖ​ത്ത​റി​​െൻറ ആ​ധു​നി​ക മു​ഖ​മാ​യ ലു​സൈ​ൽ സി​റ്റി​യു​ടെ ഭാ​ഗ​മാ​യ ഖി​തൈ​ഫാ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.
ആ​ദ്യ ഘ​ട്ട പ്ലോ​ട്ടു​ക​ൾ വി​ൽ​പ​ന​ക്ക് ത​യാ​റെ​ന്ന് ഖി​തൈ​ഫാ​ൻ പ്രോ​ജ​ക്ട്സ്​ അ​റി​യി​ച്ചു. താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ള വി​ല്ല​ക​ളും അ​പ്പാ​ർ​ട്ട്മ​​െൻറു​ക​ളും നി​ർ​മി​ക്കാ​ൻ സാ​ധി​ക്കു​ന്ന പ്ലോ​ട്ടു​ക​ളാ​ണ് ഖി​തൈ​ഫാ​ൻ പ്രോ​ജ​ക്ട്സ്​ വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖി​തൈ​ഫാ​ൻ ഐ​ല​ൻ​ഡ് നോ​ർ​ത്താ​ണ് ഖി​തൈ​ഫാ​ൻ പ്രോ​ജ​ക്ട്സി​​​െൻറ ആ​ദ്യ പ​ദ്ധ​തി. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മി​ക്കു​ന്ന വാ​ട്ട​ർ പാ​ർ​ക്ക്, ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ, തു​ല്യ​ത​യി​ല്ലാ​ത്ത താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഖി​തൈ​ഫാ​ൻ നോ​ർ​ത്ത് ഐ​ല​ൻ​ഡി​ൽ സ​ജ്ജ​മാ​ക്കു​ന്ന​ത്.


ഖ​ത്ത​റി​​െൻറ ആ​ധു​നി​ക മു​ഖ​മാ​യ ലു​സൈ​ൽ സി​റ്റി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ഖി​തൈ​ഫാ​ൻ നോ​ർ​ത്ത് ഐ​ല​ൻ​ഡി​ൽ ഏ​ഴു ബീ​ച്ചു​ക​ളാ​ണു​ള്ള​ത്. ക​താ​റ ഹോ​സ്​​പി​റ്റാ​ലി​റ്റി​യു​ടെ അ​നു​ബ​ന്ധ സ്​​ഥാ​പ​ന​മാ​ണ് ഖി​തൈ​ഫാ​ൻ പ്രോ​ജ​ക്ട്സ്. 1.3 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഖി​തൈ​ഫാ​ൻ നോ​ർ​ത്ത് ഐ​ല​ൻ​ഡി​ൽ 8,30,000 ച​തു​ര​ശ്ര​മീ​റ്റ​റി​ലാ​ണ് നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 2022ലെ ​ലോ​ക​ക​പ്പ് ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ പ്ര​ധാ​ന സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്നാ​യ ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​ന​ടു​ത്താ​ണ് ഖി​തൈ​ഫാ​ൻ നോ​ർ​ത്ത് ഐ​ല​ൻ​ഡ്. ലോ​ക​ക​പ്പി​നെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ ല​ക്ഷ്യ​മി​ട്ടു​ള്ള നോ​ർ​ത്ത് ഐ​ല​ൻ​ഡി​ലെ ഹോ​ട്ട​ലു​ക​ൾ, റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ൾ, വാ​ട്ട​ർ​പാ​ർ​ക്ക്, ബീ​ച്ച് ക്ല​ബ് എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നാ​യു​ള്ള ക​രാ​റി​ൽ ക​മ്പ​നി നേ​ര​ത്തേ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഖ​ത്ത​റി​​െൻറ ആ​ഭ്യ​ന്ത​ര ടൂ​റി​സം മേ​ഖ​ല​യി​ൽ ഖി​തൈ​ഫാ​ൻ പ്രോ​ജ​ക്ട്സ് നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


പ്ലോ​ട്ട് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഖി​തൈ​ഫാ​ൻ പ്രോ​ജ​ക്ട്സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും ക​താ​റ ഹോ​സ്​​പി​റ്റാ​ലി​റ്റി വൈ​സ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ അ​ബ്്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ ജ​മാ​ൽ അ​ൽ ക​അ്ബി, ഹ​മ​ദ് അ​ൽ കു​ബൈ​സി, ചീ​ഫ് ടെ​ക്നി​ക്ക​ൽ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് എ​ൽ ഗ​ർ​ഹി, സി.​ഒ.​ഒ ഹി​ഷാം ഷ​റ​ഫ്, ചീ​ഫ് ലീ​ഗ​ൽ ഓ​ഫി​സ​ർ ജീ​ൻ അ​േ​ൻ​റാ​ണി​യോ​സ്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പദ്ധതിയുടെ ഭാഗമായ വാട്ടർപാർക്ക്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newskithaifan
News Summary - kithaifan-qatar-gulf news
Next Story