സമൃദ്ധമായി 'അടുക്കളത്തോട്ടം' വിളവെടുപ്പുത്സവം
text_fieldsനമ്മുടെ അടുക്കളത്തോട്ടം വിളവെടുപ്പുത്സവത്തിലെ വിളകളുമായി ഭാരവാഹികൾ
ദോഹ: നമ്മുടെ അടുക്കളത്തോട്ടം ദോഹ സീസൺ എട്ട് വിളവെടുപ്പോത്സവം ആഘോഷിച്ചു. ഉദ്ഘാടനം ഓൺലൈനിലൂടെ സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. കേരള കർഷകശ്രീ 2022 ഭുവനേശ്വരി അമ്മ വിശിഷ്ടാതിഥി ആയിരുന്നു. സ്ഥാപക അംഗം അംബര പവിത്രൻ ഭുവനേശ്വരി അമ്മക്കുള്ള 'കർഷകരത്ന' പുരസ്കാരം പ്രഖ്യാപിച്ചു. അവാർഡ് ഡോ. ശുദ്ധോധനിൽനിന്ന് അവർ ഏറ്റുവാങ്ങി. ഖത്തറിൽ ആദ്യമായി സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ യങ് ഫാർമർ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഡോ. ശുദ്ധോധനൻ, അഗ്രി ഖത്തർ മാർക്കറ്റിങ് മാനേജർ മുഹമ്മദ് ഷഫീഖ് എന്നിവർ സംസാരിച്ചു. നമ്മുടെ അടുക്കളത്തോട്ടം ദോഹ അംഗങ്ങൾ വിളവെടുപ്പ് നടത്തിയ ഉൽപന്നങ്ങളുടെ പ്രദർശനം നടത്തി. ജനറൽ സെക്രട്ടറി ജിജി അരവിന്ദ് സ്വാഗതവും എക്സിക്യൂട്ടവ് അംഗം മാധവിക്കുട്ടി നന്ദിയും പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബെന്നി തോമസ്, സിറോസ് രവീന്ദ്രൻ, അനിൽ, റംല സമദ്, സൂരജ്, ജവഹർ, യാസർ, റസിയ എന്നിവർ നേതൃത്വം വഹിച്ചു.