Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ സാംസ്​കാരിക...

ഖത്തർ സാംസ്​കാരിക പരിപാടികൾക്ക് കിർഗിസ്​ഥാനിൽ തുടക്കമായി

text_fields
bookmark_border

ദോഹ: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഖത്തരി സാംസ്​കാരിക പരിപാടികൾക്ക് കിർഗിസ്​ഥാനിൽ തുടക്കമായി. കിർഗിസ്​ഥാൻ ഇൻഫർമേഷൻ ടൂറിസം മന്ത്രാലയത്തി​​െൻറ സഹകരണത്തോടെ ഖത്തർ സാംസ്​കാരിക കായിക മന്ത്രാലയമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മന്ത്രാലയത്തിന് കീഴിലെ കലാ സാംസ്​കാരിക വകുപ്പാണ് മന്ത്രാലയത്തിനെ പ്രതിനിധീകരിക്കുന്നത്. സാംസ്​കാരിക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ ഖത്തറിൽ നിന്നും കിർഗിസ്​ഥാനിൽ നിന്നുമുള്ള സാംസ്​കാരിക പ്രമുഖർ, കിർഗിസ്​ഥാനിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ അറാർ അൽ നുഐമി തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഖത്തറി​​െൻറ തനിമയും പാരമ്പര്യവും പ്രകടമാക്കുന്ന വിവിധ ഇനങ്ങൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഉൾപ്പെടുന്നുണ്ട്.

ഇത്തരം കലാ സാംസ്​കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ജനങ്ങളെയും സംസ്​കാരങ്ങളെയും ഒരുമിപ്പിച്ച് നിർത്താൻ സാധിക്കുന്നുവെന്നും സാംസ്​കാരിക കൈമാറ്റം സാധ്യമാക്കുന്നുവെന്നും മന്ത്രാലയത്തിലെ സാംസ്​കാരിക ഉപദേഷ്​ടാവും ഖത്തർ പ്രതിനിധി സംഘത്തലവനുമായ ഫാലിഹ് അൽ അജ്​ലാൻ അൽ ഹജ്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പരിപാടികളുടെ ഒന്നാം ദിവസം ഖത്തരി പാരമ്പര്യ ആഘോഷ പരിപാടിയായ അറാദയടക്കം ആകർഷകരമായ വിവിധ പരിപാടികളാണ് അരങ്ങേറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറി​​െൻറ സാംസ്​കാരികത്തനിമയും പൈതൃകവും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അവസാനിക്കുന്ന പരിപാടികളുടെ ഭാഗമായി ഖത്തറി​​െൻറ കലാ സാംസ്​കാരിക പാരമ്പര്യങ്ങളെ പരിചയപ്പടുത്തുന്ന പ്രത്യേക പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.

ഖത്തറിലെ വികസനവും പുരാതന ഖത്തറും ഖത്തറി​​െൻറ ചരിത്രവും ഇതിൽ ഉൾപ്പെടും. ഖത്തറിൽ നടന്നു കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളെ സംബന്ധിച്ചും 2022 ലോകകപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തയ്യാറെടുപ്പുകളെ കുറിച്ചുമുള്ള പ്രത്യേക അവതരണവും നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്​കാരിക സഹകരണത്തി​​െൻറ ഭാഗമായാണ് കിർഗിസ്​ഥാനിൽ ഖത്തരി കൾച്ചറൽ ഡേയ്സ്​ സംഘടിപ്പിക്കുന്നത്. ഖത്തറിലും ഇതുപോലെ കിർഗിസ്​ഥാൻ ദിനങ്ങൾ അരങ്ങേറുമെന്നും അൽ ഹജിരി പ്രസ്​താവനയിൽ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kirgistan
News Summary - kirgistan
Next Story