Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകിംസ്‌ ഖത്തറിന്റെ...

കിംസ്‌ ഖത്തറിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; നൂറിലധികം പേർ പങ്കെടുത്തു

text_fields
bookmark_border
കിംസ്‌ ഖത്തറിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; നൂറിലധികം പേർ പങ്കെടുത്തു
cancel
camera_alt

ഖത്തറിലെ കോട്ടയം, ഇടുക്കി ജില്ലകളിലെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കിംസ്‌

സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

ദോഹ: ഖത്തറിലെ കോട്ടയം, ഇടുക്കി ജില്ലകളിലെ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കിംസ്‌ ഖത്തർ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. രാവിലെ എട്ടു മണി മുതൽ ഹമദ്‌ മെഡിക്കൽ കോർപറേഷനിലെ ബ്ലഡ്‌ ഡോണേഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം ആളുകൾ രക്തവും പ്ലെയ്റ്റ്‌ലറ്റ്സും ദാനം ചെയ്തു. പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ്‌ വിതരണോദ്ഘാടനം ഐ.സി.ബി.എഫ്‌ പ്രസിഡണ്ട്‌ ഷാനവാസ്‌ ബാവ നിർവഹിച്ചു.

കിംസ്‌ പ്രസിഡണ്ട്‌ ഷമീർ വലിയവീട്ടിൽ, ജന. സെക്രട്ടറി സഹീർ അബ്ദുൽ കരീം, ഹബീബ്‌ മുഹമ്മദ്‌, സുഹൈൽ, ക്യാമ്പ്‌ കോ ഓഡിനേറ്റർമാരായ അബ്ദുൽ കരീം, സിയാദ്‌, താഹ വലിയവീട്ടിൽ, നജീബ്‌ സുധീർ, അഹ്മദ്‌ ഷാ, സാബിത്ത്‌, ബഷീർ, സുൽഫിക്കർ, അസ്‌ലം, അഹ്‌ലിന കരീം, അസ്‌ലം കരീം എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kims qatar medical cambgulfblood donationparticipated
News Summary - KIMS Qatar organized a blood donation camp; over 100 people participated
Next Story