Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ്വി​​ഫ്...

ഖ്വി​​ഫ് ഫു​​ട്ബാ​​ള്‍: തൃ​​ശൂ​​ര്‍ ജേ​​താ​​ക്ക​​ള്‍

text_fields
bookmark_border
ഖ്വി​​ഫ് ഫു​​ട്ബാ​​ള്‍: തൃ​​ശൂ​​ര്‍ ജേ​​താ​​ക്ക​​ള്‍
cancel

ദോ​​ഹ: അ​​ല്‍ അ​​ഹ്​​ലി സ്​​റ്റേ​​ഡി​​യ​​ത്തി​​ൽ ന​ട​ന്ന പ​​ന്ത്ര​​ണ്ടാ​​മ​​ത് വെ​​സ്​​റ്റേ​​ണ്‍ യൂ​​ണി​ ​യ​​ന്‍ സി​​റ്റി എ​​ക്സ്ചേ​​ഞ്ച് ഖ്വി​​ഫ് ഫു​ട്​​ബാ​ൾ ഫൈ​ന​ലി​ൽ തൃ​​ശൂ​​ര്‍ ജി​​ല്ലാ സൗ​​ഹൃ​​ദ വേ​​ദി ജേ​ത ാ​ക്ക​ളാ​യി. മ​​ല​​പ്പു​​റം കെ.​​എം.​​സി.​​സി. ടീ​​മി​​നെ ര​​ണ്ടു ഗോ​​ളു​​ക​​ള്‍ക്കാ​ണ്​ പ​​രാ​​ജ​​യ​​പ്പെ​ ​ടു​​ത്തി​​യ​ത്. ഘോ​​ഷ​​യാ​​ത്ര​യു​ടേ​​യും താ​​ള​​മേ​​ള​​ങ്ങ​​ളു​​ടേ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ​​യാ​​ണ് സ​​മാ​​പ​​ന ച​​ട​​ങ്ങു​​ക​​ൾ തു​​ട​​ങ്ങി​യ​​ത്. ഇ​​ന്ത്യ​​ന്‍ അം​​ബാ​​സി​​ഡ​​ര്‍ പി.​​കു​​മ​​ര​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​യ്​​തു. 2022 ലോ​​ക​​ക​​പ്പ്​ കാ​​ത്തി​​രി​​ക്കു​​ന്ന ഖ​​ത്ത​​റി​​ലെ ഇ​​ന്ത്യ​​ന്‍ സ​​മൂ​​ഹ​​ത്തി​​ന് ക​​രു​​ത്തു​​പ​​ക​​രു​​ന്ന​താ​ണ്​ ടൂ​ർ​ണ​മെ​െ​ൻ​റ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഖ​​ത്ത​​ര്‍ ഇ​​ന്ത്യ​​ന്‍ ഫു​​ട്ബാ​​ള്‍ ഫോ​​റം പ്ര​​സി​​ഡ​​ൻ​റ്​ കെ. ​​മു​​ഹ​​മ്മ​​ദ് ഈ​​സ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​ഖ്യ പ്രാ​​യോ​​ജ​​ക​രാ​യ സി​​റ്റി എ​​ക്സ്ചേ​​ഞ്ച് സി.​​ഇ.​​ഒ. ഷ​​റ​​ഫ് പി. ​​ഹ​​മീ​​ദ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ര്‍ത്ത​​ക യൂ​​ണി​​യ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​റ്​ ക​​മാ​​ല്‍ വ​​ര​​ദൂ​​ര്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​രു​ന്നു.

ഇ​​ന്ത്യ​​ന്‍ സ്പോ​​ര്‍ട്സ് സെ​​ൻ​റ​​ര്‍ പ്ര​​സി​​ഡ​​ൻ​റ്​ നീ​​ലാം​​ഷൂ​​ഡേ, ജ​​ന.​​സെ​​ക്ര​​ട്ട​​റി ഹ​​ബീ​​ബു​​ന്ന​​ബി, ഐ.​​സി.​​ബി.​​എ​​ഫ്. വൈ​​സ് പ്ര​​സി​​ഡ​​ൻ​റ്​ ബാ​​ബു​​രാ​​ജ്, അ​​ല്‍ അ​​ഹ്​​ലി സ്റ്റേ​​ഡി​​യം മാ​​നേ​​ജ​​ര്‍ അ​​ശ്റ​​ഫ്, ഖ​​ത്ത​​ര്‍ ലോ​​ക​​ക​​പ്പ് സം​​ഘാ​​ട​​ക​​രാ​​യ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​​ലി​​വ​​റി ആ​ൻ​റ്​ ലെ​​ഗ​​സി പ്ര​​തി​​നി​​ധി അ​​നീ​​ഷ് ഗം​​ഗാ​​ധ​​ര​​ന്‍, ക്യു.​​എ​​ഫ്.​​എ. അ​​ഡ്മി​​ന്‍ ആ​ൻ​റ്​ കോ​​ര്‍പ​​റേ​​റ്റ് സ​​പ്പോ​​ട്ട് ഓ​​ഫീ​​സ​​ര്‍ അ​​ബ്ദു​​ല്‍ അ​​സീ​​സ് വ​​ള്ളി​​ല്‍, ടൂ​​ര്‍ണ്ണ​​മെ​​ൻ​റ്​ അ​​സോ​​സി​​യേ​​റ്റ് സ്പോ​​ണ്‍സ​​ര്‍ ടീ ​​ടൈം മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​ക്​​ട​​ര്‍ അ​​ബ്ദു​​ല്‍ ക​​രീം, റേ​​ഡി​​യോ സു​​നോ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​ക്​​ട​​ര്‍മാ​​രാ​​യ കൃ​​ഷ്ണ​​കു​​മാ​​ര്‍, അ​​മീ​​ര്‍ അ​​ലി, സ​​ന്തോ​​ഷ് പാ​​ലി, അ​​പ്പു​​ണ്ണി, കെ.​​എം.​​സി.​​സി. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​റ്​ എ​സ്.​എ.​എം ​ബ​​ഷീ​​ര്‍, തൃ​​ശൂ​​ര്‍ ജി​​ല്ലാ സൗ​​ഹൃ​​വേ​​ദി പ്ര​​സി​​ഡ​ൻ​റ്​ ലോ​​ഹി​​താ​​ക്ഷ​​ന്‍, ന​​ജീ​​ബ് (വോ​​ളി​​ഖ്), സി​​ദ്ദീ​​ഖ് വാ​​ഴ​​ക്കാ​​ട് (വാ​​ഖ്), ഇ.​​പി. അ​​ബ്ദു​​റ​​ഹ്​​മാ​​ന്‍ (ഖി​​യ) തു​​ട​​ങ്ങി​​യ​വ​​ര്‍ സം​​ബ​​ന്ധി​​ച്ചു.

ടൂ​​ർ​ണ​​മെ​​ൻ​റി​​ലെ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ന്‍ കെ.​​എം.​​സി.​​സി. പാ​​ല​​ക്കാ​​ടി​​െ​ൻ​റ ഫൈ​​സ​​ല്‍ റ​​ഹ്​​മാ​​ന്‍, മി​​ക​​ച്ച ഗോ​​ള്‍കീ​​പ്പ​​ര്‍ യു.​​ഇ.​​എ.​​ക്യു. എ​​റ​​ണാ​​കു​​ള​​ത്തി​​െ​ൻ​റ മാ​​ഹി​​ന്‍ സി​​ദ്ദീ​​ഖ്, ടോ​​പ് സ്കോ​​റ​​റാ​​യി ടി.​​ജെ.​​എ​​സ്.​​വി. തൃ​​ശൂ​​റി​െ​ൻ​റ മൗ​​സി​​ഫ് നൈ​​സാം, മാ​​ന്‍ ഓ​​ഫ് ദ ​​മാ​​ച്ച് ആ​യി തൃ​​ശൂ​​ര്‍ ജി​​ല്ലാ സൗ​​ഹൃ​​ദ​​വേ​​ദി​യു​ടെ രാ​​ഹു​​ല്‍ രാ​​ജ്, യു.​​ഇ.​​എ.​​ക്യു എ​​റ​​ണാ​​കു​​ളം എ​​ന്നി​​വ​​ര്‍ക്കു​​ള്ള ക​​പ്പ് ച​​ട​​ങ്ങി​​ല്‍ വി​​ത​​ര​​ണം ചെ​​യ്തു. ഖ്വി​​ഫ് ജ​​ന.​​സെ​​ക്ര​​ട്ട​​റി പി.​​കെ. ഹൈ​​ദ​​ര​​ലി ന​ന്ദി പ​റ​ഞ്ഞു. ഖ്വി​​ഫ് സാ​​ര​​ഥി​​ക​​ളാ​​യ സു​​ഹൈ​​ല്‍ ശാ​​ന്ത​​പു​​രം, നി​​സ്താ​​ര്‍പ​​ട്ടേ​​ല്‍, വി.​​എം.​​ഹം​​സ, മു​​ഹ്​​സി​​ന്‍, ഷ​​മീ​​ന്‍, എ​​ന്‍.​​കെ.​​എം ശൗ​​ക്ക​​ത്ത്, അ​​ബ്ദു​​റ​​ഹീം, ബ​​ഷീ​​ര്‍, ഹ​​നീ​​ഫ്, പി.​​കെ. ന​​സീ​​ര്‍, റി​​സ്വാ​​ന്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍കി. ഖ്വി​​ഫ് മെ​​ഡി​​ക്ക​​ല്‍ ടീം ​​അം​​ഗ​​ങ്ങ​​ളാ​​യ യാ​​സ​​ര്‍, ഷാ​​ന​​വാ​​സ്, ഷ​​ഹീ​​ര്‍, ഷ​​മീം, സി​​റ്റി എ​​ക്സ്ചേ​​ഞ്ച് സാ​​ര​​ഥി​​ക​​ളാ​​യ ശാ​​നി​​ബ്, ഹു​​സ്സ​​യി​​ന്‍, ടീം ​​ടൈം സാ​​ര​​ഥി ഷി​​ബി​​ലി എ​​ന്നി​​വ​​ര്‍ സ​​മ്മാ​​നം ന​ൽ​കി. ഹു​​സൈ​ന്‍ ക​​ട​​ന്ന​​മ​​ണ്ണ, അ​​ബ്ദു​​ല്‍ അ​​സീ​​സ് ഹൈ​​ദ​​ർ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ നി​​യ​​ന്ത്രി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newskiff football
News Summary - kiff football-qatar-qatar news
Next Story