Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖിഫ് ഫുട്ബാള്‍:...

ഖിഫ് ഫുട്ബാള്‍: തൃശൂര്‍ ജില്ല സൗഹൃദവേദിക്കും മാക് ഖത്തറിനും വിജയം

text_fields
bookmark_border
ഖിഫ് ഫുട്ബാള്‍: തൃശൂര്‍ ജില്ല സൗഹൃദവേദിക്കും മാക് ഖത്തറിനും വിജയം
cancel

ദോഹ: 12ാമത്​ ഖിഫ് ഫുട്​ബാൾ ടൂർണമ​​െൻറിൽ രണ്ടാം ദിവസത്തെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ജില്ല സൗഹൃദവേദി ഏകപക്ഷീയമായ ഒരു ഗോളിന് യു.ഇ.എ.ക്യു എറണാകുളത്തെ പരാജയപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ തൃശൂര്‍ ജില്ല സൗഹൃദവേദി തുടക്കം മുതൽ മികച്ച കളി പുറത്തെടുത്തെങ്കിലും എറണാകുളത്തി​​​െൻറ പ്രതിരോധ നിരയെയും കാവൽക്കാരനെയും കീഴടക്കാനായില്ല. ഇതോടെ ആദ്യപകുതി ഗോൾരഹിതമായി. 44ാം മിനിറ്റിൽ നായകൻ ബിജോപോളി​​​െൻറ തകർപ്പൻ ഷോട്ടാണ്​ തൃശൂരിന്​ വിജയം സമ്മാനിച്ചത്​. രണ്ടാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വാസ് വയനാടിനെ മാക് ഖത്തര്‍ തോല്‍പ്പിച്ചു. ഒമ്പതാം മിനിറ്റിൽ ജിയാദും 16ാം മിനിറ്റിൽ കുട്ടിപ്പയും നേടിയ ഗോളുകളാണ്​ മാക് ഖത്തറിന്​ വിജയം സമ്മാനിച്ചത്​. രണ്ടാം പകുതിയില്‍ വാസ് വയനാട് പൊരുതി കളിച്ചു. 56-ാം മിനിറ്റിൽ നൗഫൽ ഒരു ഗോൾ മടക്കി. 59ാം മിനിറ്റിൽ വയനാടിന്​ അനുകൂലമായി പെനാൽറ്റി ലഭി​ച്ചതോടെ സമനില പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ, പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുന്നതിൽ മാക്​ ഖത്തർ വിജയം സ്വന്തമാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newskifa footbal
News Summary - kifa footbal-qatar-qatar news
Next Story