കിഡ്സ് എക്സ്പോ വെബ്സൈറ്റായി
text_fieldsദോഹ: കുട്ടികളുടെ പ്രദർശനമായി അരങ്ങേറുന്ന കിഡ്സ് എക്സ്പോയുടെ ഭാഗമായി വെബ്സൈറ്റ് സജ്ജമായി. ഈ വർഷാവസാനം നവംബർ 20 മുതൽ 23 വരെയായി ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയാകുന്ന കിഡ്സ് എക്സ്പോയുടെ രജിസ്ട്രേഷൻ മുതൽ എല്ലാ വിവരങ്ങളും ഉൾപ്പെടുന്നതാണ് ‘ www.kidsexpo.qa’ എന്ന വെബ്സൈറ്റ്. 13 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യ, വിദ്യഭ്യാസ, വിനോദ, സാംസ്കാരിക പരിപാടികൾ ഉൾക്കൊള്ളുന്നതായിരിക്കും പ്രദർശനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 950ഓളം ഏജൻസികൾ പങ്കാളികളുടെയും 5000ത്തിലേറെ സന്ദർശകരെയും പ്രതീക്ഷിക്കുന്നു. 40ഓളം രാജ്യങ്ങളിൽ നിന്ന് 300ഓളം പ്രദർശകരും പങ്കുചേരും. അൽ ശർഖ് മീഡിയ മാനേജ്മെന്റ് കമ്പനിക്കു കീഴിലാണ് ഖത്തറിലെ ആദ്യ കിഡ്സ് എക്സ്പോ സംഘടിപ്പിക്കുന്നത്.

