ഇന്ത്യന്‍ ഫാന്‍സ് ഫിയസ്റ്റക്ക് 25ന് കിക്കോഫ്
text_fieldsദോഹ: ഫിഫ വേൾഡ് കപ്പ് ആവേശത്തോടൊപ്പം പങ്ക് ചേരാൻ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി എക്സ്പാറ്റ് സ്പോർട്ടീവ് സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ട് നിൽക്കുന്ന ഫാൻസ് ഫിയസ്റ്റക്ക് മാർച്ച് 25 ന് തുടക്കമാവും.
ഇതിെൻറ ഭാഗമായുള്ള സെവൻസ് ഫൂട്ബാൾ ടൂർണ്ണമന്റ് മാര്‍ച്ച് 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ മിസൈമീറിലെ ഹാമില്ട്ടണ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘടകർ അറിയിച്ചു.
ലോക കപ്പിലേക്ക് യോഗ്യത നേടിയ ഖത്തര്‍, ബെല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്പെയിന്, ഡെന്മാര്ക്ക്, നെതര്‍ലൻഡ്, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്റ്, ക്രൊയേഷ്യ, ഇറാന്, സെര്‍ബിയ, സൗത്ത് കൊറിയ ടീമുകളുടെ ജഴ്സിയില്‍ ഖത്തറിലെ മുന്‍നിര പ്രവാസി ടീമുകള്‍ കളത്തിലിറങ്ങും. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും നല്‍കും.
ഫാന്‍സ് ഫിയസ്റ്റ് സെവൻസ് ഫൂട്ബാൾ ടൂർണ്ണമെന്റിെൻറ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഇ.പി. അബ്ദുറഹ്മാന് മുഖ്യ രക്ഷാധികാരിയും സഫീര്‍ റഹ്മാന്, മുനീഷ് എ.സി, ഡോ. താജ് ആലുവ, കെ.സി. അബ്ദുല്ലത്തീഫ് എന്നിവർ രക്ഷാധികാരികളുമാണ്.
സുഹൈല്‍ ശാന്തപുരം ചെയര്‍മാനും ചന്ദ്ര മോഹനന്, ശശിധര പണിക്കര്‍, ഷമീന്‍ പാലക്കാട് എന്നിവരാണ് സംഘടക സമിതി വൈസ് ചെയര്‍മാർ. ജനറല്‍ കണ്‍വീനറായി താസീന്‍ അമീനെയും കണ്‍വീനര്‍മാരായി സഞ്ചയ് ചെറിയാന്, ഷിയാസ് കൊട്ടാരം, അനസ് ജമാല്‍, അബ്ദുറഹീം വേങ്ങേരി എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ വകുപ്പ് കണ്‍വീനര്‍മാരായി മുഹമ്മദ് ഷരീഫ്, സാദിഖ് ചെന്നാടന്‍, മുഹമ്മദ് റാഫി, റഹ്മത്തുല്ല കൊണ്ടോട്ടി, നിഹാസ് എറിയാട്, റബീഅ് സമാന് തുടങ്ങിയവരെയും തെരഞ്ഞെടുത്തു. ഫിയസ്റ്റയോടനുബന്ധിച്ച് കാണികള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമാപന സെഷനുകളില്‍ വിവിധ രാജ്യ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

