ഒളിമ്പ്യൻ റഹ്മാൻ ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് കിക്കോഫ്
text_fieldsനാലാമത് ഒളിമ്പ്യൻ റഹ്‌മാൻ മെമ്മോറിയൽ അഖിലേന്ത്യാ ഫുട്ബാൾ ടൂർണമെന്‍റ് പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു
ദോഹ : കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് ഒളിമ്പ്യൻ റഹ്‌മാൻ മെമ്മോറിയൽ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ്നു വെള്ളിയാഴ്ച തുടക്കം.
ഹാമിൽട്ടൺ ഇന്‍റർനാഷണൽ സ്ക്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം അഞ്ചു മണിക്ക് കിക്കോഫ് ചെയുന്ന ടൂർണമെന്റിൽ ദോഹയിലെ പ്രമുഖ പതിനാറു ടീമുകൾ പങ്കെടുക്കും. ദോഹയിലെ പഴയകാല കളിക്കാർ അണിനിരക്കുന്ന എട്ടു ടീമുകൾ മാറ്റുരക്കുന്ന വെറ്ററൻസ് മത്സങ്ങളും സംഘടകർ ഒരുക്കിയിട്ടുണ്ട് .
വ്യാഴാഴ്ച 98.6 എഫ് എം ഓഫീസിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിന്‍റെ ഒഫീഷ്യൽ പോസ്റ്റർ പ്രകാശനം ചെയ്തു . ചടങ്ങിൽ കെ.പി.എ ക്യു ആക്ടിങ് പ്രസിഡണ്ട് ഷാജി പീവീസ് , സെക്രട്ടറി ഗഫൂർ കാലിക്കറ്റ് ട്രഷറർ അബ്ദുൽ റഹീം, സ്പോർട്സ് കൺവീനർ ഷൗക്കത്ത് എലത്തൂർ ഏഷ്യൻ മെഡിക്കൽ മാർക്കറ്റിങ് മാനേജർ റിനു ജോസഫ് , നൗഫൽ അബ്ദുൾറഹിമാൻ , ആർ.ജെ ജിബിൻ എന്നിവർ പങ്കെടുത്തു .

