Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ഫുട്​ബാൾ...

ഖത്തർ ഫുട്​ബാൾ സീസണിന്​ സെപ്​റ്റംബറിൽ കിക്കോഫ്​

text_fields
bookmark_border
ഖത്തർ ഫുട്​ബാൾ സീസണിന്​ സെപ്​റ്റംബറിൽ കിക്കോഫ്​
cancel
camera_alt

ക്രൊയേഷ്യ ‘ബി’ ടീമിനെതിരെ ഗോൾ നേടിയ ഖത്തർ താരങ്ങളുടെ ആഘോഷം

ദോഹ: ഖത്തർ ഫുട്​ബാൾ സീസണിന്​ സെപ്​റ്റംബറിൽ കിക്കോഫ്​ കുറിക്കുമെന്ന്​ ദേശീയ ഫുട്​ബാൾ അസോസിയേഷൻ ​കോമ്പിറ്റീഷൻ കമ്മിറ്റി ചെയർമാൻ ഹമദ്​ അൽ മന്നാനി. പുതിയ സീസണിന്​ മുന്നോടിയായി ക്ലബുകളുടെ പരിശീലന ക്യാമ്പുകൾക്ക്​ വ്യാഴാഴ്​ച തുടക്കംകുറിച്ചു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്​ ക്ലബുകൾക്ക്​ വിദേശ പരിശീലനവും നടത്താമെന്ന്​ അദ്ദേഹം അറിയിച്ചു.

2022 ഫിഫ ലോകകപ്പിന്​ മുന്നോടിയായി രാജ്യം വേദിയാവുന്ന ലീഗ്​ സീസൺ എന്ന പ്രത്യേകത കൂടി ഈ 2021-22 സീസണിനുണ്ട്​. അടുത്ത ഏപ്രിലിലെ അമിർ കപ്പ്​ ചാമ്പ്യൻഷിപ്പോടെ സീസൺ അവസാനിക്കും. ലോകകപ്പിന്​ മുന്നോടിയായി ക്ലബുകൾക്ക്​ കളിക്കാരെ വിട്ടുനൽകേണ്ടിവരുമെന്നതിനാലാണ്​ സീസൺ ഏപ്രിലിൽ അവസാനിപ്പിക്കുന്നത്​. 12 ക്ലബുകൾ മാറ്റുരക്കുന്ന ഒന്നാം ഡിവിഷൻ മത്സരമായ ഖത്തർ സ്​റ്റാർസ്​ ലീഗിൽ സ്​പാനിഷ്​ ഇതിഹാസം സാവി പരിശീലിപ്പിക്കുന്ന അൽ സദ്ദാണ്​ നിലവിലെ ചാമ്പ്യന്മാർ.

ക്രൊയേഷ്യ 'ബി' ടീമിനെതിരെ ഖത്തറിന്​ ജയം

ദോഹ: അമേരിക്കയിൽ നടക്കുന്ന കോൺകാഫ്​ ഗോൾഡ്​കപ്പ്​ ഫുട്​ബാളിനൊരുങ്ങുന്ന ഖത്തറിന്​ സന്നാഹ മത്സരത്തിൽ തകർപ്പൻ ജയം. ക്രൊയേഷ്യയിലെ പുലയിൽ നടന്ന മത്സരത്തിൽ ദേശീയ 'ബി' ടീമിനെതിരെ 3-1നായിരുന്നു ജയം. ജൂ​ൈല​ 10 മുതൽ അമേരിക്കയിൽ ആരംഭിക്കുന്ന കോൺകകാഫ്​ ഗോൾഡ്​ കപ്പിനുള്ള യാത്രാമധ്യേയാണ്​ ഖത്തർ ക്രൊയേഷ്യയിലെത്തിയത്​. അടുത്ത ലോകകപ്പിനൊരുങ്ങുന്ന ടീം എന്ന നിലയിൽ പ്രത്യേക ക്ഷണിതാക്കളായാണ്​ ഖത്തർ ഗോൾഡ്​ കപ്പിൽ മത്സരിക്കുന്നത്​. അൽമോസ്​ അലി, അബ്​ദുൽ അസിസ്​ ഹാതിം ഉൾപ്പെടെ പ്രധാന താരങ്ങളുമായാണ്​ ഖത്തർ ക്രൊയേഷ്യ ബി ടീമിനെ നേരിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kickoff for Qatar football season in September
Next Story