Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖി​യ ചാ​മ്പ്യ​ൻ​സ്...

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന് കി​ക്കോ​ഫ്; ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന് കി​ക്കോ​ഫ്; ഉ​ദ്ഘാ​ട​നം ഇ​ന്ന്
cancel

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഖി​യ’ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ളി​ന് വ്യാ​ഴാ​ഴ്ച കി​ക്കോ​ഫ് കു​റി​ച്ചു. ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ഫു​ട്ബാ​ൾ മേ​ള​ക്ക് പ​ന്തു​രു​ളു​ന്ന​ത്. ടൂ​ർ​ണ​മെ​ന്റി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ഖ​ത്ത​ർ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ, കാ​യി​ക മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​വി​ധ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്.

ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സി​റ്റി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ ഷ​റ​ഫ് പി ​ഹ​മീ​ദ് മു​ഖ്യാ​തി​ഥി ആ​യി പ​​ങ്കെ​ടു​ക്കും. വൈ​കി​ട്ട് ആ​റു മ​ണി​ക്ക് ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി സ​ന്തോ​ഷ് ട്രോ​ഫി, ഐ.​എ​സ്.​എ​ൽ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന സ​ഫാ​രി ഫ്രൈ​ഡേ ഫി​ഫ മ​ഞ്ചേ​രി ടീം ​പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഫോ​ഴ്സ് എ​ക്സ് കെ​യ​ർ ആ​ൻ​ഡ് ക്യൂ​യ​റി​നെ നേ​രി​ടു​ന്നു. തു​ട​ർ​ന്നാ​ണ് ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ക്കും. 8.30ന് ​ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന, യൂ​നി​വേ​ഴ്സി​റ്റി താ​ര​ങ്ങ​ൾ ബൂ​ട്ട​ണി​യു​ന്ന സീ​ഷോ​ർ മേ​റ്റ്സ് ഖ​ത്ത​റും സാ​റ്റ് തി​രൂ​രി​ന്റെ താ​ര​ങ്ങ​ളു​മാ​യി ഗ്രാ​ൻ​ഡ് മാ​ൾ എ​ഫ്‌.​സി​യും ഏ​റ്റു​മു​ട്ടും. ഗാ​ല​റി​യി​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഇ​രി​പ്പി​ട സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpeningKickoffKhia Champions League
News Summary - Kickoff for Khia Champions League; Opening today
Next Story