ലോകകപ്പ് ആവേശവുമായി കിക്ക് ആൻഡ് റോക്ക്
text_fieldsകിക്ക് ആൻഡ് റോക്ക് മ്യൂസിക് ആൽബം പ്രകാശനം നിർവഹിക്കുന്നു
ദോഹ: എസ്.എം.എസ് ക്രിയേഷൻസിന്റെ ബാനറിൽ, വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള കിക്ക് ആൻഡ് റോക്ക് എന്ന ലോകകപ്പ് ഗാനം ആൽബത്തിന്റെ ലോഞ്ചിങ് കലാക്ഷേത്രയിൽ നടന്നു.ചടങ്ങ് ഐ.സി.ബി.എഫ് പ്രസിഡൻറ് വിനോദ് നായർ ഉദ്ഘാടനം ചെയ്തു.അജയൻ ഭരതൻ, വിനോദ് വി. നായർ എന്നിവർ ചേർന്ന് അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഗോപിനാഥ് എന്നിവർക്കു കൈമാറി ആൽബം പുറത്തിറക്കി.
ഡേവിസ് ചേലാട്ടുപോൾ, മോൻസി തോമസ് തേവർക്കാട്ടിൽ, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, മ്യൂസിക് ഡയറക്ടർ ദേവാനന്ദ്, കവി വിമൽ വാസുദേവ്, ആൽബത്തിലെ ഗാനം ആലപിച്ച മുഹമ്മദ് ത്വയ്യിബ് എന്നിവർ ആശംസനേർന്നു.സംഗീത സംവിധായകൻ വിൻസെൻറ് ജോർജിനെയും ഓർക്കസ്ട്ര സുമൻ റവദ, കോറിയോഗ്രഫി, വിഡിയോഗ്രഫി നിർവഹിച്ച ഷജീർ പപ്പൻ, ഗായകൻ തോയിബ്, അനീഷ, ശ്രുതിക എന്നിവരെയും ആദരിച്ചു. നിർമാതാവ് മുരളി മഞ്ഞളൂർ അധ്യക്ഷത വഹിച്ചു. സന്തോഷ് ഇടയത്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

