കിയാ ഖത്തർ വാർഷികാഘോഷം
text_fieldsകിയാ ഖത്തർ വാർഷികസംഗമം
ദോഹ: ഖത്തറിലെ കുനിയിൽ പ്രദേശത്തുകാരുടെ കൂട്ടായ്മയായ കിയാ ഖത്തർ എട്ടാം വാർഷികം ആഘോഷിച്ചു. ഷെഹനിയയിലെ അൽ ഗാല റിസോർട്ടിൽ നടന്ന പരിപാടിയിൽ കുടുംബവും കുട്ടികളുമായി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ചെയർമാൻ മുഹമ്മദ് ലയിസ് കുനിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുനൈസ് സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ നവാസ് പെരുമ്പളത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അബ്ദുൽ ഗഫൂർ വരവുചെലവ് കണക്കവതരിപ്പിച്ചു.
കിയാ ലേഡീസ് ടീമിന്റെ നേതൃത്വത്തിൽ തട്ടുകട, ഉൾപ്പെടെ വിവിധ വിനോദ പരിപാടികൾ സംഘടിപ്പിച്ചു. ഇസ്ഹാഖ് കുട്ടിമാൻ, റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനമേള നടന്നു. ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷൂദ്, പ്രസിഡന്‍റ് സമീൽ, ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ്, സെക്രട്ടറി സാബിക്ക്, ബഷീർ തുവരിക്കൽ, ജൈസൽ എളമരം, മുജീബ് ചീക്കോട്, അജ്‌മൽ ചീമാടൻ, കേപ്‌വ പ്രസിഡന്‍റ് ജംസീർ, കേപ്‌വ സെക്രട്ടറി ഷബീർ മാട്ട, സാദിഖലി മണി കൊന്നാലത്ത് തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. പരിപാടികൾക്ക് അലി ചോലയിൽ, എം.കെ. ജുനൈസ്, കെ.ടി. ഷഫീഖ്, നൗഫൽ പുല്ലഞ്ചേരി, പി.സി. ശാക്കിർ തുടങ്ങിയർ നേതൃത്വം നൽകി.

