Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ്; കളി സെമിയിലേക്ക്
text_fieldsbookmark_border
ദോഹ: ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കരുത്തരായ എം.ഇ.എസ് സ്കൂൾ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ഐഡിയൽ സ്കൂളിനെയും, അൽഖോർ സ്കൂൾ ആറു ഗോളുകൾക്ക് എം.ഇ.എസ് സ്കൂൾ -2നെയും പരാജയപ്പെടുത്തി. രാജഗിരി സ്കൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത ലയോള സ്കൂളും, ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഡി.പി.എസ് മൊണാർക് സ്കൂളിനെ ഒരു ഗോളിന് തോൽപിച്ച് ഒലിവ് സ്കൂളും ഖിയ ജൂനിയർ ചാമ്പ്യൻസ് ലീഗിൽ സെമി ബെർത്ത് ഉറപ്പിച്ചു.
വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ എം.ഇ.എസ് സ്കൂൾ, അൽഖോർ ഇന്റർനാഷനൽ സ്കൂളിനെയും, ഒലിവ് ഇന്റർനാഷനൽ സ്കൂൾ, ലയോള ഇന്റർനാഷനൽ സ്കൂളിനെയും നേരിടും.
Next Story

