ഖിയ ഫുട്ബാൾ: എം.ബി.എമ്മിനും ഒലെക്കും ജയം
text_fieldsഖിയ ചാമ്പ്യൻസ് ലീഗിൽ വ്യാഴാഴ്ച രാത്രി നടന്ന ഖത്തർ മാസ്റ്റേഴ്സ്- ക്രെസ്റ്റൺ ഒലെ എഫ്.സി മത്സരത്തിൽനിന്ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്ക് ആവേശമായി ‘ഖിയ’ ചാമ്പ്യൻസ് ലീഗിൽ രണ്ടാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. ദോഹ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ എം.ബി.എം കെയർ ആൻഡ് ക്യൂർ എഫ്.സി എതിരില്ലാത്ത അഞ്ച് ഗോളിന് ടൊറന്റോ എൽ.ബി മാംഗ്ളൂർ എഫ്.സിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ഇരു ടീമുകളും സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയിൽ എം.ബി.എമ്മിനു മുന്നിൽ പിടിച്ചുനിൽക്കാൻ മാംഗ്ളൂർ എഫ്.സിക്കായില്ല. എം.ബി.എം കെയർ ആൻഡ് ക്യുവറിന്റെ വിശാഖ് മോഹനൻ മാൻ ഓഫ് ദ മാച്ച് ആയി. രണ്ടാം മത്സരത്തിൽ ഇരു പകുതികളിലുമായി നേടിയ ഓരോ ഗോളുകളുമായി ക്രെസ്റ്റൺ എസ്.വി.പി ഒലെ എഫ്.സി 2-0ന് ഖത്തർ മാസ്റ്റേഴ്സിനെ തോൽപിച്ചു. ക്രെസ്റ്റൺ എസ്.വി.പി ഒലെ എഫ്.സിയുടെ ഹംദാൻ അഹമ്മദ് കളിയിലെ കേമനായി. കാണികൾക്ക് നറുക്കെടുപ്പിലൂടെ നിരവധി ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

