ഖിയ ചാമ്പ്യൻസ് ലീഗ്; സിറ്റി എക്സ്ചേഞ്ച് ഗ്രാൻഡ്മാൾ സെമിയിൽ
text_fieldsദോഹ: ഖിയ ചാമ്പ്യൻസ് ലീഗ് ഓൾ ഇന്ത്യ ഫുട്ബാൾ ടൂർണമെന്റിൽ പ്രാഥമിക ഘട്ടം പൂർത്തിയാകുമ്പോൾ ഗ്രൂപ് ചാമ്പ്യന്മാരായി സിറ്റി എക്സ്ചേഞ്ച് എഫ്.സിയും ഗ്രാൻഡ് മാൾ എഫ്.സിയും നേരിട്ട് സെമി ഫൈനലിൽ ബർത്ത് സ്വന്തമാക്കി. ഫാൻ ഫോർ എഫ്.സി, ഫ്രണ്ട്സ് ഓഫ് തൃശൂർ, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി, ഖത്തർ തമിഴ് സംഘം എന്നിവർ പ്ലേ ഓഫ് കളിക്കാനായി യോഗ്യത നേടി.
വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന നിർണായക മത്സരങ്ങളിൽ ഫാൻ ഫോർ എവർ എഫ്.സി, ഗ്രാൻഡ് മാൾ എഫ്.സി, സിറ്റി എക്സ്ചേഞ്ച് എന്നിവർ വിജയം വരിച്ചപ്പോൾ കരുത്തരായ ഫിഫ മഞ്ചേരിക്ക് ഖത്തർ തമിഴ് സംഘത്തിന് മുന്നിൽ സമനില വഴങ്ങേണ്ടിവന്നു.
ആദ്യ പകുതിയിൽ ഫിഫ മഞ്ചേരി ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും മുബൈ എഫ്.സി ഗോൾ കീപ്പർ രഹനേഷിനെ കീഴ്പ്പെടുത്തി തമിഴ് സംഘം സമനില ഗോൾ നേടി. ചൊവ്വാഴ്ച നടക്കുന്ന പ്ലേ ഓഫിൽ ഫാൻ ഫോർ എഫ്.സി ഖത്തർ തമിഴ് സംഘത്തെയും ഫ്രൈഡേ ഫിഫ മഞ്ചേരി എഫ്.സി ഫ്രണ്ട്സ് ഓഫ് തൃശൂരിനെയും നേരിടും. വെള്ളിയാഴ്ചയാണ് സെമി ഫൈനൽ മത്സരങ്ങൾ.

