പുതുമകളോടെ ഖിയ ചാമ്പ്യൻസ് ലീഗ്
text_fieldsഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഫുട്ബാൾ ഉത്സവമായ ഖിയ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന് ഏപ്രിൽ 24ന് ദോഹ സ്പോർട്സ് സ്റ്റേഡിയത്തിൽ തുടക്കമാവും. വെസ്റ്റിൻ ഹോട്ടലിൽ സംഘടിപ്പിച്ച ടൂർണമെന്റ് ലോഞ്ചിങ് സെറിമണിയോട് അനുബന്ധിച്ചു നടന്ന വാർത്തസമ്മേളനത്തിലാണ് സംഘാടകർ ഇക്കാര്യമറിയിച്ചത്.
മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് വ്യത്യസ്ത ടൂർണമെന്റുകളാണ് ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി നടന്നു വരുന്ന സീനിയർ ചാമ്പ്യൻസ് ലീഗിന് പുറമെ 40 വയസ്സിനു മുകളിലുള്ളവർക്കുള്ള മാസ്റ്റേഴ്സ് ലീഗ്, അണ്ടർ 14 ആൺകുട്ടികളുടെ ജൂനിയർ ചാമ്പ്യൻസ് ലീഗ് എന്നിവയാണ് പുതിയ രണ്ടു ഫോർമാറ്റുകൾ.
വാർത്തസമ്മേളനത്തിൽ ഖിയ ജനറൽ സെക്രട്ടറിയും ചാമ്പ്യൻസ് ലീഗ് ടൂർണമെന്റ് ഹെഡുമായ രഞ്ജിത് രാജു ടൂർണമെന്റ് ഘടന വിശദീകരിച്ചു. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ മിബു ജോസ്, ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർമാരായ അൽ വഹ കാർസ് കൈയ് ബ്രാൻഡ് ജനറൽ മാനേജർ ആൻഡ്രൂ പാൽമെർ, ഖിയ പ്രസിഡന്റ് അബ്ദുറഹീം, ടൂർണമെന്റ് കോഓഡിനേറ്റർ സഫീർ എന്നിവർ സംസാരിച്ചു.
വിവിധ കമ്പനികളെ പ്രതിനിധാനം ചെയ്തെത്തിയ സ്പോൺസർമാർ, ടീമുകൾ, മീഡിയ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ലോഞ്ചിങ് സെറിമണിയിൽ അൽ വഹ കാർസ് കൈയ് ബ്രാൻഡ് ടൂർണമെന്റിന്റെ ടൈറ്റിൽ പാർട്ണർമാരായി പ്രഖ്യാപിച്ചു. ലോഞ്ചിങ് ചടങ്ങിൽ ഖിയ പ്രസിഡന്റ് അബ്ദുറഹീം അധ്യക്ഷനായി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ഡലേ ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, ഐ.സി.സി പ്രസിഡന്റ് ഷാനവാസ് ബാവ, ആൻഡ്രൂ പാൽമാർ, സൈം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ മന്ത്രാലയങ്ങളെ പ്രതിനിധാനം ചെയ്ത് മുഹമ്മദ് ഹുസൈൻ അൽ ഇമാദി, ഫായിസ്, താമർ എന്നിവർക്ക് പുറമെ നിരവധി കമ്യൂണിറ്റി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഗ്രൂപ് റൗണ്ട് നറുക്കെടുപ്പിന് ടൂർണമെന്റ് കോഓഡിനേറ്റർ നിഹാദ് അലി അർമാൻ, അബ്ദുൽ അസീസ്, ജിംനാസ് എന്നിവർ നേതൃത്വം നൽകി.
ഗ്രൂപ് ‘എ’യിൽ സിറ്റി എക്സ്ചേഞ്ച്, ഫാൻ ഫോർ എവർ എഫ്.സി, ഫ്രണ്ട്സ് ഓഫ് തൃശൂർ, മാംഗ്ലൂർ എഫ്.സി, ബി ഗ്രൂപ്പിൽ ഫ്രൈഡേ ഫിഫ മഞ്ചേരി, ഗ്രാൻഡ് മാൾ എഫ്.സി, ഇൻകാസ് ഖത്തർ, ഖത്തർ തമിഴർ സംഘം തുടങ്ങിയ ടീമുകൾ പങ്കെടുക്കും. ഖിയ ജൂനിയ ചാമ്പ്യൻസ് ലീഗിൽ ഖത്തറിലെ 15 ഇന്ത്യൻ സ്കൂളുകളാണ് മാറ്റുരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

