ഖുംറ ഫിലിം ഫെസ്റ്റിവൽ തുടങ്ങി; ഇത്തവണ ഓൺലൈൻ മേള
text_fieldsമേളയിലെ ചിത്രങ്ങളിലൊന്നിലെ ദൃശ്യം
ദോഹ: ഖുംറ ഫിലിം ഫെസ്റ്റിവൽ ഏഴാം പതിപ്പിന് തുടക്കം. കോവിഡ് സാഹചര്യത്താൽ ഇത്തവണ ഓൺലൈനായാണ് മേള. ആറു ദിവസത്തെ മാസ്റ്റര്‍ ക്ലാസുകള്‍, വര്‍ക്ക് ഷോപ്പുകള്‍, കണ്‍സള്‍ട്ടേഷനുകള്‍ സ്ക്രീനിങ്ങുകള്‍ തുടങ്ങിയവയാണ് ഖുംറയുടെ ഭാഗമായി നടക്കുക. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കു പുറമേ ഖുംറ സ്ക്രീനിങ്ങുകളും ടോക്സ് പ്രോഗ്രാമുകളും കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. ഖുംറ പാസ് നേടുന്നവര്‍ക്കാണ് ഈ അവസരം. ഖത്തറിലേയും മിന മേഖലയിലേയും പൗരന്മാര്ക്കും താമസക്കാര്‍ക്കും പാസ് നേടാനാവും.
അഞ്ഞൂറ് റിയാലാണ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കും ഖത്തര്‍ മ്യൂസിയം കള്‍ച്ചറല്‍ പാസ് ഉടമകള്‍ക്കും 350 റിയാലിന് ലഭിക്കുമെന്ന് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. 21 രാജ്യങ്ങളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുത്ത 48 പദ്ധതികള്‍ ഉള്‍പ്പെടുന്ന ഖുംറ 2021 ഇതുവരെയുള്ളതില്‍ ഏറ്റവും വലുതാണ്. പങ്കെടുക്കുന്ന 48 പദ്ധതികളില്‍ 39 എണ്ണവും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഗ്രാൻറ് പ്രോഗ്രാമും ഖത്തരി ഫിലിം ഫണ്ടും സ്വീകരിച്ചതാണ്. ഖുംറ 2021ല്‍ ഖത്തര്‍ ആസ്ഥാനമായ പ്രതിഭകളുടെ 19 പ്രോജക്ടുകളാണ് ഉള്‍ക്കൊള്ളുന്നത്. ഫ്രഞ്ച് ചലച്ചിത്ര ഇതിഹാസം ക്ലെയര്‍ ഡെനിസ് ഈ വര്‍ഷത്തെ ഖുംറ മാസ്റ്റേഴ്സില്‍ പ്രധാനിയാണ്. ബാഫ്റ്റ, ഛായാഗ്രാഹകന്‍ ഫെഡോണ് പപാമിഖായേല്, ജെയിംസ് ഗ്രേ, ജെസീക്ക ഹൗസ്നര്‍, മാര്‍ക്ക് മംഗിനി തുടങ്ങിയവരും ഈ വര്‍ഷത്തെ മാസ്റ്റേഴ്സാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.