ഖിഫ് ഫുട്ബാൾ ടൂർണമെന്റ്: തൃശൂർ, മലപ്പുറം ജേതാക്കൾ
text_fieldsഖിഫ് ഫുട്ബാൾ ടൂർണമെന്റിൽ കാസർകോട് -തൃശൂർ മത്സരത്തിൽനിന്ന്, മലപ്പുറം -എറണാകുളം മത്സരത്തിൽനിന്ന്
ദോഹ: ഖിഫ് ഫുട്ബാൾ ടൂർണമെന്റിൽ വ്യാഴാഴ്ച യുനൈറ്റഡ് എറണാകുളത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കി ഗ്രാൻഡ് മാൾ എഫ്.സി മലപ്പുറം ജേതാക്കളായി. ആവേശകരമായ ടൂർണമെന്റിൽ ജംഷീറിന്റെ ഇരട്ടഗോളുകൾ മലപ്പുറത്തിന്റെ വിജയത്തിന് നിർണായകമായി.
മലപ്പുറത്തിനുവേണ്ടി 30ാം മിനിറ്റിൽ തൗഫീഖ് ആദ്യ ഗോളടിച്ചാണ് സ്കോറിങ് ആരംഭിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ 50ാം മിനിറ്റിൽ ജംഷീർ മലപ്പുറത്തിനുവേണ്ടി രണ്ടാമത്തെ ഗോൾ നേടി. മിനിറ്റുകളുടെ വ്യത്യാസത്തിൽ ജംഷീർ വീണ്ടും എറണാകുളത്തിന്റെ ഗോൾ വല കുലുക്കിയതോടെ മലപ്പുറത്തിന്റെ വിജയം പൂർണമായി.
മറ്റൊരു കളിയിൽ ഒന്നിനെതിരെ അഞ്ചുഗോൾ നേടി കാസർകോടിനെ തൃശൂർ നിഷ്പ്രഭമാക്കി. ടൂർണമെന്റിലുടനീളം കാസർകോടിനുമേൽ ആധിപത്യമുറപ്പിച്ച തൃശൂർ തുടക്കത്തിൽതന്നെ ഗോൾ കണ്ടെത്തി. 13ാം മിനിറ്റിൽ സൽമാൻ ആണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ റാഷിദ്, റനോഫ്, ലത്തീഫ്, മഹ്റൂഫ് എന്നിവർ തുടർച്ചയായി ഗോളുകൾ നേടി വിജയവഴി വെട്ടിത്തെളിയിച്ചു. കളിയുടെ അവസാന നിമിഷം പെനാൽറ്റിയിലൂടെ ബാദുഷയാണ് കാസർകോടിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്. തൃശൂരിന്റെ റനോഫ് ആണ് മാൻ ഓഫ് ദി മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

