Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖിഫ് ഫുട്ബാൾ: കെ.എം.സി.സി മലപ്പുറം സെമിയിൽ

text_fields
bookmark_border
പെനാൽറ്റി ഷൂട്ടൗട്ടിൽ ദിവാ കാസർകോടിനെ തോൽപിച്ചു
ഖിഫ് ഫുട്ബാൾ: കെ.എം.സി.സി മലപ്പുറം സെമിയിൽ
cancel
camera_alt

ഖിഫ് അന്തർ ജില്ല ഫുട്ബാൾ ടൂർണമെന്റിൽ വ്യാഴാഴ്ച നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ കെ.എം.സി.സി മലപ്പുറവും ദിവാ കാസർകോടും ഏറ്റുമുട്ടുന്നു

ദോഹ: ഫുൾടൈമും എക്സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ കെ.എം.സി.സി മലപ്പുറം ‘ഖിഫ്’ അന്തർജില്ല ഫുട്ബാൾ ടൂർണമെന്റ് സെമിയിൽ. ദോഹ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി നടന്ന ത്രില്ലർ മാച്ചിൽ ദിവാ കാസർകോടിനെയാണ് വീഴ്ത്തിയത്.

ഉജ്ജ്വല പോരാട്ടവീര്യം കാഴ്ചവെച്ചായിരുന്നു കാസർകോടൻ സംഘത്തിന്റെ മടക്കം. ആദ്യപകുതിയിൽ മലപ്പുറത്തെ ഞെട്ടിച്ച് കളിയിൽ വ്യക്തമായ മേധാവിത്വം പുലർത്തി കാസർകോട് ഒരു ഗോളിന് മുന്നിട്ടു നിന്നു. 14ാം മിനുട്ടിൽ ബിലാൽ ആയിരുന്നു കാസർകോടിനായി ഗോൾ നേടിയത്. 42ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഫസ്‌ലു മലപ്പുറത്തിന് വേണ്ടി സമനില ഗോൾ നേടി. തുടർന്നായിരുന്നു കളി എക്സ്ട്രാ ടൈമിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

വെള്ളിയാഴ്ച രാത്രിയിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ​ടി.ജെ.എസ്.വി തൃശൂർ -വയനാട് കൂട്ടത്തെയും (6.30), കെ.എം.സി.സി പാലക്കാട് -യുനൈറ്റഡ് എറണാകുളത്തെയും (8.10) നേരിടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Khif Football: KMCC Malappuram In the semis
Next Story