ഖിഫ് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം (ഖിഫ്) പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ് ഷമീൻ ജനറൽ സെക്രട്ടറിയായും അഡ്വ. മുഹമ്മദ് ഇഖ്ബാൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. സുഹൈൽ ശാന്തപുരം, ഹുസൈൻ കടന്നമണ്ണ, ആഷിഖ് അഹ്മദ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. മുഹമ്മദ് ഹനീഫ്, നിസ്താർ പട്ടേൽ, ഹംസ പെരിങ്ങത്തൂർ എന്നിവരാണ് സെക്രട്ടറിമാർ. റഷീദ് അഹമദ് (ഇന്റേണൽ ഓഡിറ്റർ), മുഹ്സിൻ (ജോ. ട്രഷറർ), നസീർ (ടെക്നിക്കൽ ഹെഡ്), അൻവർ ഹുസൈൻ (പി.ആർ ആൻഡ് മീഡിയ), അബ്ദുറഹീം (മാച്ച് കൺട്രോൾ), ബഷീർ (ഫെസിലിറ്റീസ്), അനസ് മൊയ്തീൻ (സ്പോൺസർഷിപ്), ഷാനിബ് ശംസുദ്ദീൻ (ഇവന്റ് മാനേജ്മെന്റ്), മുഹമ്മദ് ഷാനവാസ് (ലൈസൺ ഓഫിസർ), ഫാസിൽ ഹമീദ് (ഗെസ്റ്റ് മാനേജ്മെന്റ്), അജ്മൽ അബ്ദുറഹ്മാൻ (റിഫ്രഷ്മെന്റ്), അബ്ബാസ് ഊട്ടി (ടെക്നിക്കൽ സപ്പോർട്ട്), ഷൗക്കത്ത് (ട്രോഫിസ് & അവാർഡ്സ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഡോ. അബ്ദുൽ സമദ്, റിസ് വാൻ, ആസാദ്, നൗഫൽ ഈസ, സാബിത്ത് തുടങ്ങിയവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

