ഖിയാഫ് -ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് സ്വാഗതസംഘമായി
text_fieldsഖിയാഫ് -ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റ് സ്വാഗതസംഘ രൂപവത്കരണത്തിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ നാല്, അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ദ്വിദിന സാഹിത്യശിൽപശാലയും സാംസ്കാരിക സദസ്സും ഗസൽ -ഖവാലി സംഗീത സായാഹ്നവുമടക്കം വിവിധ സെഷനുകൾ അടങ്ങുന്നതാണ് ഡി.എൽ.എഫ് സാഹിത്യോത്സവം. രചനയുടെ രസതന്ത്രം, പുതിയകാല സാഹിത്യം -നവമാധ്യമങ്ങൾ -സമൂഹം-സ്വാധീനം, കവിതയുടെ മണ്ണും ആകാശവും, ഇൻഡോ -ഖത്തർ സാംസ്കാരിക വിനിമയത്തിന്റെ അടയാളങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക സെഷൻ, എഴുത്തുകാരന്റെ പണിപ്പുര, സാംസ്കാരിക സദസ്സ് തുടങ്ങിയ വിവിധ സെഷനുകൾക്ക് മലയാളത്തിലെ മുൻനിര എഴുത്തുകാരും ഭാഷാവിദഗ്ധരും നേതൃത്വം നൽകും. ദോഹയിലെ സാഹിത്യതൽപരരായ മുതിർന്നവർക്കും ഹൈസ്കൂൾ വിദ്യാർഥികൾക്കും നേരത്തെ രജിസ്റ്റർ ചെയ്ത് ശിൽപശാലയിൽ പങ്കെടുക്കാവുന്നതാണ്. സംഗീതവിരുന്ന് ഉൾപ്പെടെയുള്ള സമാപന സംഗമത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാവും.
പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഐ.സി.സി മുംബൈ ഹാളിൽ നടന്ന യോഗത്തിൽ രക്ഷാധികാരികളായി എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി. അബ്ദുറഹ്മാൻ, പി.എൻ. ബാബുരാജൻ എന്നിവരെ തിരഞ്ഞെടുത്തു.
സ്വാഗതസംഘം ചെയർമാനായി ഷറഫ് പി. ഹമീദ്, കൺവീനർമാരായി കെ.കെ. ഉസ്മാൻ, ഡോ. സാബു എന്നിവരും വർക്കിങ് കമ്മിറ്റി ചെയർപേഴ്സൻസ് ആയി ശോഭ നായർ, ഹുസൈൻ കടന്നമണ്ണ എന്നിവരും നിയോഗിക്കപ്പെട്ടു. ഡി.എൽ.എഫ് ജനറൽ കൺവീനറായി തൻസീം കുറ്റ്യാടി, അസിസ്റ്റന്റ് കൺവീനറായി മുരളി വാളൂരാൻ എന്നിവരും നിർദേശിക്കപ്പെട്ടു. അബ്രഹാം ജോസഫ്, ഹസൻ കുഞ്ഞി, സാം ബഷീർ, മിനി സിബി, അൻവർ ഹുസ്സൈൻ, യു. ഹുസൈൻ മുഹമ്മദ്, ആഷിഖ് അഹമ്മദ്, ഹബീബുറഹ്മാൻ കിഴിശ്ശേരി, പ്രതിഭ രതീഷ്, സറീന അഹദ്, റഊഫ് കൊണ്ടോട്ടി, മൻസൂർ മൊയ്തീൻ, വർഗീസ് വർഗീസ്, സലിം നാലകത്ത്, ഉസ്മാൻ കല്ലൻ, താജുദ്ദീൻ, നസീർ പാനൂർ, അബ്ദുൽ അഹദ്, ബിനു കുമാർ, ത്വയ്യിബ ഇബ്രാഹിം, ഓമനക്കുട്ടൻ, നിഹാദ് അലി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.
വിവിധ വകുപ്പ് കൺവീനർമാരായി അഷ്റഫ് മടിയാരി (സാമ്പത്തികം), മജീദ് പുതുപ്പറമ്പ്, ഷംല ജഹ്ഫർ (രജിസ്ട്രേഷൻ), അൻസാർ അരിമ്പ്ര, പ്രദോഷ് (പശ്ചാത്തല സൗകര്യങ്ങൾ), ഷംന ആസ്മി, സുരേഷ് കൂവാട്ട് (പ്രചാരണം), അൻവർ ബാബു, കെ.പി . ഇഖ്ബാൽ (സംഗീതസായാഹ്നം ഏകോപനം), സലാം മാട്ടുമ്മൽ, റാം മോഹൻ (റിഫ്രഷ്മന്റ്), പി.ടി. യൂനുസ്, സ്മിത ആദർശ് (ഗെസ്റ്റ് മാനേജമെന്റ്), ജാബിർ, ഷാമിന ഹിഷാം, അമൽ ഫെർമിസ് (സപ്ലിമെന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
സമിതി അംഗങ്ങൾ: അമാനുല്ല വടക്കാങ്ങര, മുഹമ്മദലി പൂനൂർ, ഫൈസൽ അബൂബക്കർ, മജീദ് നാദാപുരം, നാസിമുദ്ദീൻ, നിമിഷ നിഷാദ്, ജഹ്ഫർ, ഗിരീഷ് കുമാർ ശ്രീലകം, ഷമീർ പട്ടരുമഠം, ഹിഷാം, നൗഫിറ ഹുസ്സൈൻ, ഷജിന, സുനിൽ പെരുമ്പാവൂർ, ലിജി അബ്ദുല്ല, സിറാജ് കുഞ്ഞിബാവ, സുബൈർ വെള്ളിയോട്, ഹുസ്സൈൻ വാണിമേൽ, ശ്രീകല ഗോപിനാഥ്, സിറാജ് സിറു, ഫസൽ റഹ്മാൻ, എം.എ. സുധീ, ശരീഫ് ചെരണ്ടത്തൂർ, ഒ.കെ. മുനീർ, സനൂദ്, അഷ്റഫ് അച്ചോത്ത്, സി.പി. ശരീഫ്, അസ്ലം കൊടുമ, ഫൈസൽ അരിക്കാട്ടയിൽ, മിസാബ് ഹമീദ്, എസ്.എച്ച്.എ. മജീദ്, ബുഷ്റ അഷ്കർ. ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷനായ സ്വാഗതസംഘം രൂപവത്കരണ യോഗം ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി മജീദ് പുതുപ്പറമ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് അഷറഫ് മടിയാരി നന്ദിയും പറഞ്ഞു.
തൻസീം കുറ്റ്യാടി പ്രോഗ്രാം രൂപരേഖ അവതരിപ്പിച്ചു. ഷാനവാസ് ബാവ, ഷറഫ് പി. ഹമീദ്, പി.എൻ. ബാബുരാജ്, കെ.കെ. ഉസ്മാൻ, മിനി സിബി, അൻവർ ഹുസൈൻ, എസ്.എ.എം. ബഷീർ, ഹബീബ് റഹ്മാൻ കിഴിശ്ശേരി, പ്രദോഷ് കുമാർ, ത്വയിബ ഇബ്രാഹിം, അൻവർ ബാബു, മജീദ് നാദാപുരം, ഒ.കെ. മുനീർ എന്നിവർ സംസാരിച്ചു.പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് qiafdlf2025@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

