Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖിയ ചാമ്പ്യൻസ് ലീഗ്:...

ഖിയ ചാമ്പ്യൻസ് ലീഗ്: സെമി ഫൈനലിസ്റ്റുകളായി

text_fields
bookmark_border
ഖിയ ചാമ്പ്യൻസ് ലീഗ്: സെമി ഫൈനലിസ്റ്റുകളായി
cancel
camera_alt

ഖി​യ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ നി​ന്ന്

Listen to this Article

ദോ​ഹ: സി​റ്റി എ​ക്സ്ചേ​ഞ്ച് ട്രാ​ൻ​സ്ഫാ​സ്റ്റ് ട്രോ​ഫി​ക്കാ​യു​ള്ള എ​ട്ടാ​മ​ത് ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച ഗ്രൂ​പ് റൗ​ണ്ട് അ​വ​സാ​നി​ച്ച​പ്പോ​ൾ ഇ​രു ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ സെ​മി​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ഗ്രൂ​പ് എ​യി​ൽ നി​ന്ന് ഇ​സ്‍ലാ​മി​ക് എ​ക്സ്ചേ​ഞ്ച് മേ​റ്റ്സ് ഖ​ത്ത​റും ഒ​ലെ എ​ഫ്സി​യും യോ​ഗ്യ​രാ​യി.

ഗ്രൂ​പ് ബി​യി​ൽ നി​ന്നും സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്.​സി​യും ഫ്രൈ​ഡേ എ​ഫ്.​സി​യു​മാ​ണ്​ പ്ര​വേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ലെ എ​ഫ്.​സി​യെ 2-1ന് ​തോ​ൽ​പി​ച്ച്, ഇ​സ്‍ലാ​മി​ക് എ​ക്സ്ചേ​ഞ്ച് മേ​റ്റ്സ് ഖ​ത്ത​ർ ഗ്രൂ​പ് വി​ജ​യി​ക​ളാ​യി. ഗ്രൂ​പ് ബി​യി​ൽ സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്.​സി ഫ്രൈ​ഡേ എ​ഫ്.​സി​യെ 2-0ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഗ്രൂ​പ് ജേ​താ​ക്ക​ളാ​യി. ഒ​ലെ എ​ഫ്.​സി​യും ഫ്രൈ​ഡേ എ​ഫ്.​സി​യും ഗ്രൂ​പ്പി​ലെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യാ​ണ്​ സെ​മി​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ക​ട​പ്പു​റം എ​ഫ്.​സി ക​ന്യാ​കു​മാ​രി സൗ​ത്ത് ഇ​ന്ത്യ​ൻ ഈ​ഗി​ൾ​സി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പി​ച്ചു. അ​ന്നാ​ബി അ​ൽ മ​ജ്ദ് എ​ഫ്.​സി​യെ 5-0ന് ​ത​ക​ർ​ത്ത് എ ​ടു ഇ​സ​ഡ്​ ല​യ​ൺ​സ് എ​ഫ്.​സി ഗ്രൂ​പ് ബി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ജൂ​ൺ 24 വെ​ള്ളി​യാ​ഴ്ച അ​ൽ അ​റ​ബി സ്പോ​ർ​ട്സ് ക്ല​ബ് ഔ​ട്ട്ഡോ​ർ ഫീ​ൽ​ഡി​ൽ ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​സ്‍ലാ​മി​ക് എ​ക്സ്ചേ​ഞ്ച് മേ​റ്റ്സ് ഖ​ത്ത​ർ ഫ്രൈ​ഡേ എ​ഫ്.​സി​യെ​യും, സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്.​സി ഒ​ലെ എ​ഫ്.​സി​യെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKhia Champions League
News Summary - Khia Champions League: Semi-finalists
Next Story