Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖി​യ ചാ​മ്പ്യ​ൻ​സ്...

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ഇ​നി സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ

text_fields
bookmark_border
Khia Champions League
cancel
camera_alt

ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് അ​വ​സാ​ന ഗ്രൂ​പ് റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ദോ​ഹ: സി​റ്റി എ​ക്സ്ചേ​ഞ്ച് ട്രോ​ഫി​ക്കാ​യു​ള്ള ഖി​യ അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ലെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​വും ക​ഴി​ഞ്ഞ് സെ​മി പോ​രാ​ട്ട​ത്തി​ന് ക​ള​മൊ​രു​ങ്ങി. വ്യാ​ഴാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ സീ​ഷോ​ർ മേ​റ്റ്സ് ഖ​ത്ത​ർ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഫോ​ഴ്‌​സ് എ​ക്സ് കെ​യ​ർ ആ​ൻ​ഡ് ക്യൂ​വ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ സ​ഫാ​രി ഫ്രൈ​ഡേ ഫി​ഫ മ​ഞ്ചേ​രി എ​ഫ്‌​സി 3-1ന് ​ഗ്രാ​ൻ​ഡ് മാ​ൾ എ​ഫ്‌​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​ഫാ​രി ഫ്രൈ​ഡേ ഫി​ഫ മ​ഞ്ചേ​രി എ​ഫ്‌.​സി ഗ്രൂ​പ്പ് ചാ​മ്പ്യ​ൻ മാ​രാ​യി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക്യു.​ഐ.​ഇ ന​ഹ്ദി മ​ന്തി എ​ഫ്‌​സി, ഓ​ർ​ബി​റ്റ് എ​ഫ്‌.​സി​യെ 2-1ന് ​തോ​ൽ​പി​ച്ചു. ഇ​രു ടീ​മു​ക​ൾ​ക്കും സെ​മി സാ​ധ്യ​ത ഇ​ല്ലാ​തി​രു​ന്ന മ​ത്സ​രം പ​ക്ഷെ ക​ടു​ത്ത​താ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന വാ​ശി​യേ​റി​യ സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്‌.​സി, സ്പി​രി​റ്റ് ഇ​വെ​ന്റ്സ് ഒ​ലെ എ​ഫ്‌​സി മ​ത്സ​രം സ​മ​നി​ല​യി​ലാ​യി. സി​റ്റി എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി.

ഒ​മ്പ​താം തീ​യ​തി ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം സ​ഫാ​രി ഫ്രൈ​ഡേ ഫി​ഫ മ​ഞ്ചേ​രി എ​ഫ്‌.​സി, സ്പി​രി​റ്റ് ഇ​വെ​ന്റ്സ് ഒ​ലെ എ​ഫ്‌.​സി​യെ​യും സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്‌.​സി, സീ​ഷോ​ർ മേ​റ്റ്സ് ഖ​ത്ത​റി​നെ​യും നേ​രി​ടും. പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ഭി​ന്ന​മാ​യി 90 മി​നി​റ്റാ​ണ് സെ​മി മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ. ദോ​ഹ സ്റ്റേ​ഡി​യം വേ​ദി​യാ​വു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​വാ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. കാ​ണി​ക​ളി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Semi-finalKhia Champions League
News Summary - Khia Champions League: Semi-final battles now
Next Story