ഖേൽ മഹോത്സവ് ത്രോബാൾ: തുളുകൂട്ട ജേതാക്കൾ
text_fieldsഇന്ത്യൻ സ്പോർട്സ് സെന്റർ ഖേൽ മഹോത്സവിൽ ത്രോബാൾ മത്സരത്തിൽ പങ്കെടുത്ത ടീമുകൾ സംഘാടകർക്കൊപ്പം
ദോഹ: ഇന്ത്യൻ സ്പോർട്സ് സെന്റർ വിന്റർ ഖേൽ മഹോത്സവത്തിന്റെ ഭാഗമായി ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച വനിതാ ത്രോബാൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം.
ഗ്രൂപ് ഗെയിമുകളും നോക്കൗട്ടും ഉൾപ്പെടെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നിലവിലെ ജേതാക്കളായ തുളുകൂട്ട ഖത്തർ തുടർച്ചയായ മൂന്നാം വർഷവും കിരീടമണിഞ്ഞു.
ഡബാങ് വാരിയേഴ്സ് രണ്ടാം സ്ഥാനം നേടി. മംഗളൂരു കൾച്ചറൽ അസോസിയേഷൻ, അവസാന നിമിഷത്തിലെ ത്രില്ലർ മത്സരത്തിൽ മംഗളൂരു ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി.
സമാപന ചടങ്ങിൽ പി.എൻ. ബാബുരാജൻ മുഖ്യാതിഥിയായി. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, മഹേഷ് ഗൗഡ, സുശാന്ത് സവാർദേക്കർ, രാമചന്ദ്ര ഷെട്ടി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇ.പി. അബ്ദുറഹിമാൻ, ജോൺ ദേശ, നിഹാദ് അലി, പ്രദീപ് പിള്ള, സുജാത ഫെർണാണ്ടസ്, ആഫ്താബ് ഗുമാനി തുടങ്ങിയവർ മെഡലുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

