ഗസൽ പെയ്തൊഴിഞ്ഞു; കണ്ണും കാതും കരളും നിറച്ച്...
text_fieldsദോഹ: പെരുംചൂടും പൊടിക്കാറ്റും പുറം പൊള്ളിക്കുേമ്പാൾ ഗസൽ വന്ന് അകം തൊട്ടു. കണ്ണിനും കാതിനും കരളിനും ഇമ്പമായി ഗസൽ ചാറ്റൽമഴയായി പെയ്തൊഴിഞ്ഞു. മീഡിയാവൺ ടെലിവിഷൻ അഞ്ചാം വാർഷി കാഘോഷത്തിെൻറ ഭാഗമായി ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) ഒരുക്കിയ ‘ഖയാൽ’ സംഗീത രാവ് ആസ്വാദകർക്ക് പെരുത്തിഷ്ടമായി. ഗസൽ ലോകത്തെ ചക്രവർത്തി തലത് അസീസ്, പിന്നണി ഗായികയും പ്രമുഖ ഗസൽ ഗായികയുമായ മഞ്ജരി എന്നിവരാണ് ദോഹയെ ഗസലിെൻറ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചത്. ഒഴുകിയെത്തിയ ആസ്വാദകർക്ക് മുന്നിൽ സ്നേഹത്തിെൻറ നൂറുനൂറു കഥകളും അർഥവുമുള്ള ഗസലുകൾ അവർ മീട്ടി.
വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ തന്നെ കൺവെൻഷൻ സെൻററിലേക്ക് പ്രവേശനം തുടങ്ങിയിരുന്നു. ഒറ്റക്കും കൂട്ടായും വേദിയിലേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു. മൂന്ന് മണിക്കൂർ നീണ്ട സംഗീതപരിപാടിയിൽ, ഹിന്ദി–മലയാളം ഗാനങ്ങൾ ഉണ്ടായിരുന്നു. മലയാളി ആസ്വാദകർക്ക് പുറമെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആസ്വാദകരായെത്തി. ഇന്ത്യൻ അംബാസഡർ പി.കുമരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തർ റൈറ്റേഴ്സ് ഫോറം പ്രസിഡൻറ് ഇബ്രാഹിം അൽ സാദ ‘ഗൾഫ്മാധ്യമം’ ദോഹ ഒാഫിസിെൻറയും ക്യു.എൻ.എ എക്സിബിഷൻസ് ആൻറ് കോൺഫറൻസസ് വിഭാഗം തലവൻ ഖാലിദ് അൽ മുല്ല ‘മീഡിയാവൺ’ ചാനൽ ഒാഫിസിെൻറയും ഉദ്ഘാടനം ചടങ്ങിൽ നിർവഹിച്ചു.
ഗൾഫ് സിനിമാസിഗ്നലിനടുത്താണ് നവീകരിച്ച പുതിയ ഒാഫിസുകൾ. ലോയിഡൻസ് ഗ്രൂപ്പ്, ലുബ്നാസ് ബ്യൂ ട്ടിക്, ബ്രിഡ്ജ് വെ എന്നീ സ്ഥാപനങ്ങളാണ് ഖയാലിെൻറ മുഖ്യപ്രായോജകർ. ക്യു.എൻ.സി.സിയിൽ ഒരുക്കിയ കൗണ്ടറിൽ നിന്ന് അവസാനനിമിഷവും നിരവധിപേർ പ്രവേശന പാസ് കൈപ്പറ്റിയിരുന്നു. എസ്.എം.എംസ് വിജയികളായ ‘ഗൾഫ് മാധ്യമം’ വായനക്കാർക്കും സെൻററിൽ നിന്ന് ടിക്കറ്റ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.