ഖലം അക്കാദമി വിജയികളെ ആദരിച്ചു
text_fieldsഖലം അക്കാദമി നടത്തിയ അസസ്മെന്റ് പരീക്ഷാ വിജയികൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമൊപ്പം
ദോഹ: കഴിഞ്ഞ അധ്യയന വർഷത്തിൽ ഖലം അക്കാദമിയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഹാഫിദ് അസ്ലം ഉപഹാരങ്ങൾ നൽകി. 2022-2023 മുതലുള്ള വിദ്യാഭ്യാസ വർഷം മുതൽ നൂതനമായ പദ്ധതികളാണ് ഖലം അക്കാദമി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. കുട്ടികളുടെ പരീക്ഷാ ഭാരം കുറക്കാനും കൂടുതൽ അറിവുകൾ നേടാനും സഹായകമാവുന്നതായിരുന്നു അസസ്മെന്റ്. ഈ അധ്യയന വർഷവും ഇത് തുടരുമെന്നും സാങ്കേതിക വിദ്യകൾ കൂടുതൽ ഉപയോഗപ്പെടുത്തി ആധുനിക രീതിയിലുള്ള പഠന രീതിയും പദ്ധതികളും ആവിഷ്കരിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

