Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനമ്മുടെ സ്വന്തം

നമ്മുടെ സ്വന്തം ഖാ​​ദി

text_fields
bookmark_border
നമ്മുടെ സ്വന്തം ഖാ​​ദി
cancel

ദോ​​ഹ: ഖ​​ത്ത​​ർ–​​ഇ​​ന്ത്യ സാം​​സ്​​​കാ​​രി​​ക വ​​ർ​​ഷം 2019െൻ​​റ ഭാ​​ഗ​​മാ​​യി എ​​ജ്യു​​ക്കേ​​ഷ​​ൻ സി​​റ്റി​​യി​​ലെ വി​​ർ​​ജീ​​നി​​യ കോ​​മ​​ൺ​​വെ​​ൽ​​ത്ത് യൂ​​നി​​വേ​​ഴ്സി​​റ്റി സ്​​​കൂ​​ൾ ഓ​​ഫ് ആ​​ർ​​ട്ട്സി​​ൽ (വി​​സി​​യു ആ​​ർ​​ട്ട്സ്​ ഖ​​ത്ത​​ർ) ഖാ​​ദി പ്ര​​ദ​​ർ​​ശ​​നം മേ​​യ് ര​​ണ്ടി​​ന് ആ​​രം​​ഭി​​ക്കും. യൂ​​നി​​വേ​​ഴ്സി​​റ്റി സ്​​​കൂ​​ൾ ഓ​​ഫ് ആ​​ർ​​ട്ട്സി​​ലെ ഫാ​​ഷ​​ൻ പ്ര​​മോ​​ഷ​​ൻ ക്ലാ​​സിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് മേയ് അ​​ഞ്ച് വ​​രെ നീ​​ളു​​ന്ന പ്ര​​ദ​​ർ​​ശ​​നം സം​​ഘ​​ടി​​ക്കു​​ന്ന​​ത്.


ഇ​​ന്ത്യ​​ൻ ഡി​​സൈ​​ന​​ർ​​മാ​​ർ​​ക്ക് പു​​റ​​മേ, ദ​​ക്ഷി​​ണേ​​ഷ്യ​​യി​​ൽ നി​​ന്നു​​ള്ള ഡി​​സൈ​​ന​​ർ​​മാ​​ർ​​ക്കി​​ട​​യി​​ലും വ​​ലി​​യ സ്വീ​​കാ​​ര്യ​​ത​​യാ​​ണ് ഖാ​​ദി തു​​ണി​​ത്ത​​ര​​ങ്ങ​​ൾ​​ക്ക് ല​​ഭി​​ക്കു​​ന്ന​​ത്. സു​​സ്​​​ഥി​​ര​​വും പ​​രി​​സ്​​​ഥി​​തി സൗ​​ഹൃ​​ദ​​വും ഏ​​ത് കാ​​ലാ​​വ​​സ്​​​ഥ​​ക്കും അ​​നു​​യോ​​ജ്യ​​മാ​​യ​​തു​​മൊ​​ക്കെ​​യാ​​ണ് യു​​വ ഡി​​സൈ​​ന​​ർ​​മാ​​രെ ഖാ​​ദി​​യി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​ത്.
വി​​സി​​യു ആ​​ർ​​ട്ട്സ്​ ഖ​​ത്ത​​റി​​ലെ ഫാ​​ഷ​​ൻ പ്ര​​മോ​​ഷ​​ൻ ക്ലാ​​സി​​ൽ കാ​​മ്പ​​സി​​ൽ നി​​ന്നു​​ള്ള ഗ്രാ​​ഫി​​ക്, ഫാ​​ഷ​​ൻ ഡി​​സൈ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പു​​റ​​മേ, നോ​​ർ​​ത്ത് വെ​​സ്​​​റ്റേ​​ൺ യൂ​​ണി​​വേ​​ഴ്സി​​റ്റി വി​​ദ്യാ​​ർ​​ഥി​​ക​​ളും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. സ്​​​പെ​​ഷ്യ​​ൽ ക്ലാ​​സ്​ െപ്രാ​​ജ​​ക്ടി​​ലൂെ​​ട ഇ​​വി​​ടെ ഖാ​​ദി​​യെ വി​​സി​​യു ആ​​ർ​​ട്ട്സ്​ ഖ​​ത്ത​​ർ റീ​​ബ്രാ​​ൻ​​ഡ് ചെ​​യ്തി​​ട്ടു​​ണ്ട്.
ഇ​​ന്ത്യ–​​ഖ​​ത്ത​​ർ സാം​​സ്​​​കാ​​രി​​ക വ​​ർ​​ഷം പ​​രി​​പാ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​മാ​​യി​​ചേ​​ർ​​ന്നാ​​ണ് െപ്രാ​​ജ​​ക്ട് ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഖാ​​ദി​​യെ കൂ​​ടു​​ത​​ൽ ജ​​ന​​കീ​​യ​​മാ​​ക്കു​​ന്ന​​തി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്ര​​ത്യേ​​ക പ​​ദ്ധ​​തി ത​​ന്നെ ആ​​വി​​ഷ്ക​​രി​​ച്ചി​​ട്ടു​​ണ്ട്.


മെ​​യ് ര​​ണ്ട് മു​​ത​​ൽ അ​​ഞ്ച് വ​​രെ ഇ​​തിെ​​ൻ​​റ പ്ര​​ദ​​ർ​​ശ​​ന​​ം റൂം 390iii​​ൽ ന​​ട​​ക്കും. വൈ​​കി​​ട്ട് നാ​​ല് മു​​ത​​ൽ ഏ​​ഴ് വ​​രെ​​യാ​​ണ് പ്ര​​ദ​​ർ​​ശ​​ന സ​​മ​​യം. പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് കൂ​​ടി പ​​ങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsKHADI
News Summary - khadi-qatar-qatar news
Next Story